ഉത്തരാഖണ്ഡില്‍ ബി.ജെ.പി എം.പിയെ ജനക്കൂട്ടം ആക്രമിച്ചു

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ബി.ജെ.പി എം.പി തരുണ്‍ വിജയിയെ ജനക്കൂട്ടം ആക്രമിച്ചു. ഡെറാഡൂണിന് പത്ത് കിലോമീറ്റര്‍ അകലെ സില്‍ഗുര്‍ ദേവത ക്ഷേത്രം സന്ദള്‍ശിച്ച ശേഷം മടങ്ങി വരവേയാണ് ഒരു സംഘം എം.പിയെ അക്രമിച്ചത്. ആക്രമാസക്തരായ ജനങ്ങള്‍ എം.പി യുടെ കാറും തകര്‍ത്തു. തലയോട്ടിക്ക് ഗുരുതര പരിക്കേറ്റ എം.പിയെ അടുത്തുള്ള സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദളിതർക്കൊപ്പം ക്ഷേത്രം സന്ദർശിച്ച് ആചാരം തെറ്റിച്ചെന്നാരോപിച്ചാണ് മർദനമെന്ന് റിപ്പോർട്ടുകളുണ്ട്.

സംഭവത്തെകുറിച്ച് അന്വേഷിക്കണമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത്ത് നിർദേശം നൽകി. ഇത്തരം സംഭവങ്ങള്‍ അനുവദിക്കില്ലെന്നും ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും റാവത്ത് അറിയിച്ചു. 1986 മുതല്‍ 2008 വരെ ആര്‍.എസ്.എസ് മുഖപത്രമായ പാഞ്ചജന്യയുടെ എഡിറ്ററായി പ്രവർത്തിച്ചയാളാണ് തരുണ്‍ വിജയ്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.