എ.കെ.ജി ഭവനിലേക്ക് ഇന്ന് സംഘ്പരിവാര്‍ മാര്‍ച്ച്

ന്യൂഡല്‍ഹി: കേരളത്തില്‍ ബി.ജെ.പി-ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്കെതിരായ ആക്രമണത്തിൽ പ്രതിഷേധിച്ച്  സംഘ്പരിവാര്‍ സംഘടനകള്‍  സി.പി.എം കേന്ദ്ര ആസ്ഥാനമായ എ.കെ.ജി ഭവനിലേക്ക് ഞായറാഴ്ച മാര്‍ച്ച് നടത്തും. സി.പി.എം ആക്രമണം നിർത്തിയില്ലെങ്കിൽ പാര്‍ലമെൻറിലും പുറത്തും നേരിടുമെന്ന  മുന്നറിയിപ്പുമായി കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു.

തൃശൂര്‍  കയ്പമംഗലത്ത് വിജയാഹ്ലാദത്തിനിടെ ബി.ജെ.പി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട പശ്ചാത്തലത്തിലായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രസ്താവന. രാജ്യവും 14 സംസ്ഥാനങ്ങളും ഭരിക്കുന്നത് ബി.ജെ.പിയാണെന്ന് മറക്കരുത് എന്ന് മുന്നറിയിപ്പുനല്‍കിയ കേന്ദ്രമന്ത്രി, ആക്രമണം തടയാന്‍ ബി.ജെ.പി സംസ്ഥാനഘടകത്തിന് പൂര്‍ണ പിന്തുണ നല്‍കുമെന്നും  പറഞ്ഞു.  ജനാധിപത്യവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഇടതുസര്‍ക്കാറിെൻറ ആക്രമണം ചെറുക്കുമെന്ന് ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായും വ്യക്തമാക്കിയിരുന്നു.

ബി.ജെ.പി നേതാക്കളുടെ താക്കീതിന് മറുപടിയുമായി സി.പി.എം കേന്ദ്രനേതൃത്വവും രംഗത്തത്തെി. ബി.ജെ.പി പ്രതിഷേധമാര്‍ച്ച് പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ പാര്‍ട്ടി ആസ്ഥാനത്ത് ഒത്തുകൂടാന്‍ നേതാക്കളോടും പ്രവര്‍ത്തകരോടും യെച്ചൂരി നിര്‍ദേശിച്ചു.

ആര്‍.എസ്.എസ് നിയമം അനുസരിച്ചല്ല ഭരണഘടനയനുസരിച്ചാണെന്ന് ഇന്ത്യ ഭരിക്കുന്നതെന്ന് ബി.ജെ.പി തിരിച്ചറിയണമെന്ന് പോളിറ്റ്ബ്യൂറോ അംഗം വൃന്ദാ കാരാട്ട് പറഞ്ഞു. കോടികള്‍ ചെലവഴിച്ച് പരിശ്രമിച്ചിട്ടും കേരളത്തില്‍ മുന്നേറാന്‍ കഴിയാത്ത ബി.ജെ.പി ആക്രമണംവഴി പകരം വീട്ടുകയാണ്. സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെപ്പോലും ജയിപ്പിക്കാന്‍ കഴിയാഞ്ഞതിന്‍െറ നിരാശയാണ് പാര്‍ട്ടിക്കെന്നും വൃന്ദ പറഞ്ഞു. ഇതിനേക്കാള്‍ വലിയ ഭീഷണി നേരിട്ടിട്ടുണ്ടെന്നായിരുന്നു ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മറുപടി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.