കശ്മീര്‍ പണ്ഡിറ്റുകളെച്ചൊല്ലി നസീറുദ്ദീന്‍ ഷാ -അനുപം ഖേര്‍ വാക്പോര്

ന്യൂഡല്‍ഹി: കശ്മീര്‍ പണ്ഡിറ്റുകളുടെ പുനരധിവാസ വിഷയത്തെച്ചൊല്ലി ട്വിറ്ററില്‍ ബോളിവുഡ് താരങ്ങളായ നസീറുദ്ദീന്‍ ഷാ -അനുപം ഖേര്‍ വാക്പോര്. കശ്മീര്‍ വിഷയത്തില്‍ അനുപം ഖേറിന്‍െറ  പ്രചാരണത്തെ നസീറുദ്ദീന്‍ ചോദ്യം ചെയ്തതോടെയാണ് ഇരുവരും വാക് യുദ്ധത്തിലേക്ക് കടന്നത്. കശ്മീരില്‍ ജനിക്കാത്ത, അവിടെ താമസിക്കാത്ത ഒരാള്‍ അവിടുത്തെ പണ്ഡിറ്റുകള്‍ക്ക് വേണ്ടി വാദിക്കുന്നെന്നും പെട്ടെന്ന് അയാള്‍ കശ്മീരില്‍ നിന്ന് പുറത്താക്കപ്പെട്ടയാള്‍ ആയെന്നുമാണ് ഷാ ട്വീറ്റ് ചെയ്തത്. ഇതിനെതിരെ അനുപം ഖേര്‍ തിരിച്ചടിച്ചു. അങ്ങനെയെങ്കില്‍ എന്‍.ആര്‍.ഐക്കാര്‍ (നോണ്‍ റസിഡന്‍റ് ഇന്ത്യന്‍) ഇന്ത്യക്കാരെക്കുറിച്ച് ചിന്തിക്കേണ്ടെന്നായിരുന്നു ഖേറിന്‍െറ മറുപടി. തന്‍െറ ദേശം കശ്മീര്‍ താഴ്വരയാണെന്നും താന്‍ കശ്മീര്‍ ബ്രാഹ്മണനാണെന്നത് ആരെയും ബോധ്യപ്പെടുത്തേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.