ദാവൂദ്-കഡ്സെ ബന്ധം: ഹാക്കര്‍ ഹൈകോടതിയില്‍

മുംബൈ: പിടികിട്ടാപ്പുള്ളിയായ അധോലോക നേതാവ് ദാവൂദ് ഇബ്രാഹീമും മഹാരാഷ്ട്ര റവന്യൂമന്ത്രി ഏക്നാഥ് കഡ്സെയും തമ്മിലെ ഫോണ്‍സംഭാഷണ വിവാദത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ബോംബെ ഹൈകോടതിയില്‍ എത്തിക്കല്‍ ഹാക്കറുടെ പൊതുതാല്‍പര്യ ഹരജി.

പാക് ടെലിഫോണ്‍ കമ്പനിയുടെ വെബ്സൈറ്റില്‍ നുഴഞ്ഞുകയറി ദാവൂദിന്‍െറ ഭാര്യ മെഹ്ജബിന്‍െറ പേരിലുള്ള നാല് നമ്പറുകളുടെ ഫോണ്‍വിളിപ്പട്ടിക ചോര്‍ത്തിയ ഗുജറാത്തുകാരനായ എത്തിക്കല്‍ ഹാക്കര്‍ മനീഷ് ഭാംഗളെയാണ് ഞായറാഴ്ച അവധിക്കാല ബെഞ്ചില്‍ ഹരജി നല്‍കിയത്. ഹരജി സ്വീകരിക്കുന്നത് സംബന്ധിച്ച് തീരുമാനം തിങ്കളാഴ്ചയുണ്ടാകും.  2015 മേയ് മാസത്തിനും കഴിഞ്ഞ ഏപ്രിലിനുമിടയില്‍ നിരവധി തവണ ദാവൂദിന്‍െറ നമ്പറില്‍നിന്ന് ഏക്നാഥ് കഡ്സെയുടെ മൊബൈലിലേക്ക് വിളികള്‍വന്നെന്നാണ് ആരോപണം.

മെഹ്ജബിന്‍െറ പേരിലുള്ള ഫോണ്‍വിളിപ്പട്ടിക മനീഷ് ഭാംഗളെ കഴിഞ്ഞ 18ന് മുംബൈ പൊലീസിന് കൈമാറുകയും ചെയ്തു. എന്നാല്‍, പൊലീസ് കേസ് അട്ടിമറിക്കാനാണ് ശ്രമിക്കുന്നതെന്നാണ്  ഭാംഗളെ പൊതുതാല്‍പര്യ ഹരജിയില്‍ ആരോപിക്കുന്നത്. തന്‍െറയും കുടുംബത്തിന്‍െറയും ജീവന് ഭീഷണിയുണ്ടെന്നും അദ്ദേഹം ഹരജിയില്‍ പറയുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.