മുംബൈ: ക്രിക്കറ്റ് ഇതിഹാസം സചിന്‍ ടെന്‍ഡുല്‍ക്കറേയും ഗായിക ലതാ മങ്കേഷ്കറെയും മോശമായി അനുകരിച്ച കോമേഡിയന്‍ തന്‍മയ് ഭട്ടിനെതിരെ എഫ്. ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന. ഭട്ടിനെതിരെ കേസ് എടുക്കണമെന്നാവശ്യപ്പെട്ട് സൈബര്‍ സെല്ലിലും ശിവാജി പാര്‍ക്ക് പൊലീസ് സ്റ്റേഷനിലും പരാതി നല്‍കിയതായി എം.എന്‍.എസ് നേതാവ് അമേയ കോപ്കര്‍ അറിയിച്ചു.
ടെന്‍ഡുല്‍ക്കറേയും ലതാ മങ്കേഷ്കറെയും പരിഹാസപൂര്‍വം അനുകരിച്ച് ഭട്ട് ഫേസ്ബുക്കിലിട്ട വിഡിയോ ഇന്‍ര്‍നെറ്റില്‍ നിന്നും പിന്‍വലിക്കണമെന്നാണ് എം.എന്‍.എസിന്‍്റെ ആവശ്യം. പബ്ളിസിറ്റിക്ക് വേണ്ടിയാണ് ഇത്തരത്തിലൊരു വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നതെന്നും ഇവര്‍ ആരോപിച്ചു. വിഡിയോ പിന്‍വലിച്ചില്ളെങ്കില്‍ ഭട്ടിനെ റോഡിലിട്ട് കൈകാര്യം ചെയ്യുമെന്നും എം.എന്‍.എസ് ഭീഷണിപ്പെടുത്തി.
സച്ചിന്‍ ലത സിവില്‍ വാര്‍ എന്ന തലക്കെട്ടില്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ് ആള്‍ ഇന്ത്യ ബക്ചോഡിന്‍റെ (എ.ഐ.ബി) സഹ സ്ഥാപകനായ തന്‍മയ് ഫേസ്ബുക്കില്‍ വീഡിയോ പോസ്റ്റ് ചെയ്തത്. വീഡിയോയെ വിമര്‍ശിച്ച് നടന്‍ അനുപം ഖേര്‍, റിതേഷ് ദേശ്മുഖ് തുടങ്ങി നിരവധി പ്രമുഖര്‍ രംഗത്തത്തെിയിരുന്നു. രാജ്യം ആദരിക്കുന്ന വ്യക്തികളെ അവഹേളിക്കുകയാണ് തന്‍മയ് ഭട്ടെന്ന് വിമര്‍ശമുയര്‍ന്നിരുന്നു. സചിനെയും ലതാ മങ്കേഷ്കറിനെയും കളിയാക്കി ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ട്രോളിനെതിരെയും ആരാധകരുടെ രോഷമുയര്‍ന്നിരുന്നു. ഇതെ തുടര്‍ന്നാണ് തന്‍മയ് ഭട്ടിനെതിരെ എം.എന്‍.എസ് കേസ് നല്‍കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.