ചണ്ഡിഗഡ്: ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ സീറ്റിനായി സ്ത്രീകളെ ഉപയോഗിക്കുന്നുവെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിന് കത്ത്. ദേവീന്ദര്‍ ഷെറാവത്ത് എന്ന എ.എ.പി എം.എല്‍.എയാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി പാര്‍ട്ടി ചെയര്‍മാനായ കെജ്രി വാളിന് കത്ത് നല്‍കിയത്.
സീറ്റിനായി സ്ത്രീകളെ ഉപയോഗിക്കാനും എ.എ.പി നേതാക്കള്‍ മടിക്കുന്നില്ല. പഞ്ചാബില്‍ നേതാക്കള്‍ സീറ്റ് വാഗ്ദാനം ചെയ്ത് സ്ത്രീകളെ ചൂഷണം ചെയ്യുന്നുവെന്ന റിപ്പോര്‍ട്ടും ലഭിച്ചിരുന്നു. ഡല്‍ഹിയില്‍ ദിലീപ് പാണ്ഡെയും ഇതു തന്നെയാണ് ചെയ്യുന്നത്. ഇത്തരം ചൂഷണങ്ങള്‍ തടയാന്‍ മുതിര്‍ന്ന നേതാക്കള്‍ ശ്രമിക്കുന്നില്ളെങ്കില്‍ അവര്‍ക്കും അതില്‍ പങ്കുണ്ടെന്ന് പറയാതിരിക്കാനാവില്ല. നാലു നേതാക്കളിരുന്ന് പാര്‍ട്ടിയെയും രാജ്യത്തെയും ഭരിക്കുന്നത് അംഗീകരിക്കാനാവില്ല. ഇക്കാര്യങ്ങളില്‍ കെജ് രിവാള്‍ പാര്‍ട്ടിയുടെ നിലപാട് വ്യക്തമാക്കണം. മാന്യതക്ക് നിരക്കാത്ത പ്രവര്‍ത്തികള്‍ ചെയ്യുന്നവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്നും ഷെരാവത്ത് കത്തില്‍ തുറന്നടിക്കുന്നു.
ലൈംഗികാപവാദത്തെ തുടര്‍ന്ന് സന്ദീപ് കുമാറിനെ പുറത്താക്കിയതില്‍ പ്രതിഷേധിച്ച വക്താവ് അശുതോഷിനെ പോലുള്ളവര്‍ പാര്‍ട്ടിയുടെ പ്രതിഛായ തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. ഉഭയകക്ഷി സമ്മതപ്രകാരമുള്ള ലൈംഗിക ബന്ധം തെറ്റല്ളെന്നും സന്ദീപിനെ പുറത്താക്കേണ്ടതില്ളെന്നുമുള്ള അശുതോഷിന്‍റെ പ്രസ്താവന സാമൂഹിക മൂല്യങ്ങള്‍ക്കുള്ളില്‍ നിന്ന് ഒരിക്കലും അംഗീകരിക്കാന്‍ കഴിയുന്നതല്ല. അശുതോഷ്, സഞ്ജയ് സിങ്, ദിലീപ് പാണ്ഡെ എന്നിവരുടെ കൂട്ടുകെട്ടാണ് പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമിക്കുന്നതെന്നും ദേവീന്ദര്‍ ഷെരാവത്ത് കത്തില്‍ ആരോപിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.