'തല്ലിക്കോ, എല്ല്​ പൊട്ടിക്കരുത്'​ ഗോരക്ഷാ പ്രവർത്തകർക്ക്​ വി.എച്ച്​.പി നേതാവി​െൻറ നിർദേശം


ലഖ്​നൊ: കന്നുകാലികളെ കടത്തുന്നവരെ തല്ലാമെന്നും എന്നാൽ പൊലീസ്​ നടപടിയിൽ നിന്ന്​ ര​ക്ഷപ്പെടാൻ അവരുടെ എല്ല്​ തകർക്കരുതെന്നും വി.എച്​.പിയുടെ നിർദേശം.  ഗോരക്ഷാ വിഭാഗം ദേശിയ കമ്മിറ്റി അംഗം ഖേംചന്ദ്​ ഇക്കാര്യം മാധ്യമങ്ങളോട്​ പറഞ്ഞതായാണ്​ റിപ്പോർട്ട്​​. ഉത്തർ​പ്രദേശിലെയും ഉത്തരാഖണ്ഡിലെയും ഗോരക്ഷാ പ്രവർത്തകർക്കാണ്​ വി.എച്​.പി​ ഇൗ നിർദേശം നൽകിയത്​.

​'നാം നിയമം കൈയിലെടുക്കരുത്​. ഞാൻ എ​​െൻറ പ്രവർത്തകരോട്​ ആവർത്തിക്കുന്നു' മാരോ മഗർ ഹഡ്ഡീ മാട്​ ടുടോ (തല്ലിക്കോ, എല്ല്​ അടിച്ച്​ പൊട്ടിക്കരുത് )ഇനി നിങ്ങൾ എല്ല്​ തകർക്കുകയാണെങ്കിൽ ​പൊലീസിൽ നിന്നും നടപടി നേരിടേണ്ടി വരും. ഗോ രക്ഷാ പ്രവർത്തകർ കന്നുകാലിക്കടത്തുകാരെ മർദിക്കുന്നതി​​​െൻറ വിഡിയോ ചിലർ  ഷൂട്ട്​ ചെയ്​ത്​ പുറത്ത്​ കാണിക്കുന്നുണ്ട്​. അങ്ങനെ ചെയ്യേണ്ട ആവശ്യമില്ലെന്നും ഖേംചന്ദ്​ പറഞ്ഞു.

പഞ്ചാബ്​ ഗോ രക്ഷാദൾ നേതാവ്​ കന്നു​കാലികളെ കടത്തിയെന്നാരോപിച്ച്​ ചിലയാളുകളെ മർദിച്ച കേസിൽ അറസ്​റ്റിലായിരുന്നു. നേരത്തെ ഗുജറാത്തിലെ ദലിതരെയും ഗോരക്ഷാ പ്രവർത്തകർ ക്രൂരമായി മർദിച്ചിരുന്നു. ഗോരക്ഷാ ​പ്രവർത്തകരിൽ അധികയാളുകളും സാമൂഹ്യ  വിരുദ്ധരാണെന്ന്​ പ്രധാന മന്ത്രി നരേന്ദ്രമോദി പറഞ്ഞിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.