ന്യൂഡൽഹി: ജമ്മു കശ്മീരിലെ വിഘടനവാദി നേതാക്കൾക്ക് ഏർപ്പെടുത്തിയിട്ടുള്ള ഇസഡ് കാറ്റഗറി സുരക്ഷ തുടരുന്ന കാര്യം കേന്ദ്രസർക്കാർ പുനഃപരിശോധിക്കുമെന്ന് റിപ്പോർട്ട്. ഹുർറിയത്ത് കോൺഫറൻസ് നേതാവ് സെയ്ദ് അലിഷാ ഗീലാനി അടക്കമുള്ളവർക്ക് അനുവദിച്ച ഉയർന്ന സുരക്ഷയാണ് പുനഃപരിശോധിക്കുന്നത്.
സംസ്ഥാനത്തെ സംഘർഷങ്ങൾക്ക് പരിഹാരം കാണാനായി കശ്മീർ സന്ദർശിച്ച പാർലമെന്‍റ് അംഗങ്ങളുടെ സർവകക്ഷി പ്രതിനിധി സംഘവുമായി ഹുർറിയത്ത് നേതാക്കൾ അടക്കമുള്ളവർ ചർച്ചക്ക് തയാറായിരുന്നില്ല. കൂടാതെ വ്യക്തിഗത ചർച്ചക്ക് പോയ രാജ്യസഭാ എം.പി സീതാറാം യെച്ചൂരി അടക്കമുള്ളവരെ കാണുവാനോ സംസാരിക്കാനോ നേതാക്കൾ അനുവദിച്ചില്ല. ഇതാണ് കേന്ദ്ര സർക്കാറിനെ ചൊടിപ്പിച്ചിരിക്കുന്നത്.
കേന്ദ്ര സർക്കാറിന്‍റെ സർവകക്ഷി സംഘത്തോടുള്ള നിസഹകരണം കശ്മീർ താഴ്വരയില്‍ രണ്ട് മാസത്തോളമായി പ്രക്ഷോഭം നയിക്കുന്ന മൂന്ന് വിഘടനവാദി വിഭാഗങ്ങൾ സംയുക്തമായി പ്രഖ്യാപിക്കുകയായിരുന്നു. സംഘത്തില്‍നിന്ന് മാറി വ്യക്തിപരമായി സംഭാഷണത്തിന് അനുവദിക്കണമെന്ന സീതാറാം യെച്ചൂരി, ശരദ് യാദവ്, അസദുദ്ദീന്‍ ഉവൈസി, ഗോപാല്‍ നാരായണന്‍, ഡി. രാജ, ഫയാസ് മിര്‍ എന്നീ ആറ് ദേശീയ നേതാക്കളുടെ അഭ്യര്‍ഥനയും ഹുര്‍റിയത് തള്ളി കളയുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.