മുംബൈ: ഭരണഘടനയെ തകർക്കാൻ ബി.ജെ.പിയും ആർ.എസ്.എസും വിശ്രമമില്ലാതെ ശ്രമിക്കുകയാണെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ചൊവ്വാഴ്ച മഹാരാഷ്ട്രയിലെ ഗോണ്ഡിയയിൽ മഹാ വികാസ് അഘാഡി (എം.വി.എ)യുടെ തെരഞ്ഞെടുപ്പ് യോഗത്തിലാണ് പരാമർശം.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരിക്കൽ പോലും ഭരണഘടന വായിച്ചിട്ടില്ലെന്ന് ‘ഗ്യാരന്റി’യോടെ തനിക്ക് പറയാനാകുമെന്ന് പറഞ്ഞ രാഹുൽ, അദ്ദേഹം വായിച്ചിരുന്നെങ്കിൽ ഉള്ളടക്കത്തെ ആദരിക്കുമായിരുന്നുവെന്ന് കൂട്ടിച്ചേർത്തു. കഴിഞ്ഞ 10 വർഷത്തിനിടെ, എത്ര കാർഷിക വായ്പകൾ എഴുതിത്തള്ളിയെന്ന് മോദിയോട് ജനങ്ങൾ ചോദിക്കണം -രാഹുൽ പറഞ്ഞു.
റാഞ്ചി: ഝാർഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പിൽ അവസാന നിമിഷം പ്രകടന പത്രിക പുറത്തിറക്കി കോൺഗ്രസ്. 250 യൂനിറ്റ് സൗജന്യ വൈദ്യുതി, ജാതി സെൻസസ്, ഒരു വർഷത്തിനകം ഒഴിവുള്ള സർക്കാർ തസ്തികകൾ നികത്തൽ തുടങ്ങിയവയാണ് പാർട്ടിയുടെ പ്രധാന വാഗ്ദാനങ്ങൾ. പ്രകടന പത്രിക സമിതി അധ്യക്ഷൻ ബന്ധു ടിർക്കി ചൊവ്വാഴ്ചയാണ് ഇത് പുറത്തിറക്കിയത്. ബുധനാഴ്ചത്തെ ആദ്യഘട്ട വോട്ടെടുപ്പിനുള്ള പരസ്യപ്രചാരണം തിങ്കളാഴ്ച അവസാനിച്ചിരുന്നു. പ്രകടന പത്രികയിലെ വാഗ്ദാനങ്ങൾ സാധാരണക്കാർക്ക് വേണ്ടിയുള്ളതാണെന്ന് ബന്ധു ടിർക്കി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.