ന്യൂഡൽഹി: 2009ൽ അന്നത്തെ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയായിരുന്ന അജയ് മാക്കന്റെ വ്യാജ ലെറ്റർഹെഡുണ്ടാക്കി കത്തയച്ചെന്ന കേസിൽ കോൺഗ്രസ് നേതാവ് ജഗദീഷ് ടൈറ്റ്ലർ, ആയുധ ഇടപാടുകാരൻ അഭിഷേക് വർമ എന്നിവരെ ഡൽഹി കോടതി കുറ്റമുക്തരാക്കി.
പ്രോസിക്യൂഷന് കേസ് സംശയമില്ലാതെ തെളിയിക്കാനായില്ലെന്ന് പ്രത്യേക കോടതി ജഡ്ജി കാവേരി ബവേജ പറഞ്ഞു. 2009ൽ അജയ് മാക്കൻ കൊടുത്ത പരാതിയിലാണ് സി.ബി.ഐ കേസെടുത്തത്. വർമ വ്യാജ ലെറ്റർഹെഡുണ്ടാക്കി മാക്കന്റെ പേരിൽ അന്നത്തെ പ്രധാനമന്ത്രിക്ക് കത്തു തയാറാക്കുകയായിരുന്നു.
ബിസിനസ് വിസ ചട്ടങ്ങൾ ലഘൂകരിക്കണമെന്നായിരുന്നു ആവശ്യം. ഇത് ടൈറ്റ്ലറുമായി ചേർന്നാണ് വർമ നടപ്പാക്കിയതെന്നായിരുന്നു സി.ബി.ഐ കുറ്റപത്രം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.