അമ്മയുടെ കൈയില്‍ നിന്ന് വഴുതിവീണ പിഞ്ചുകുഞ്ഞ് ട്രെയിനിനടിയില്‍പെട്ട് മരിച്ചു

ചെന്നൈ: അമ്മയുടെ കൈയില്‍നിന്ന് വഴുതി പ്ളാറ്റ്ഫോമിനും ട്രെയിനിനും ഇടയില്‍ വീണ പിഞ്ചുകുഞ്ഞ് ദാരുണമായി മരിച്ചു. കുഞ്ഞിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ അമ്മക്ക് കാല്‍ നഷ്ടപ്പെട്ടു. ഒന്നരവയസ്സായ ആഹശ്രീയാണ് മരിച്ചത്. അമ്മ ലക്ഷ്മിയെ (32) ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കോടമ്പാക്കം മീനാക്ഷി കോളജിലെ അസിസ്റ്റന്‍റ് പ്രഫസര്‍ സുന്ദരവേലനും കുടുബവും സ്വന്തം നാടായ തിരുവയൂരില്‍നിന്ന് മന്നൈ എക്സ്പ്രസില്‍ ചെന്നൈയിലേക്ക് വരുകയായിരുന്നു. മാമ്പലം സ്റ്റേഷനില്‍ ആഹശ്രീക്കൊപ്പം ലക്ഷ്മി ഇറങ്ങാന്‍ തുനിയുന്നതിനിടെ ട്രെയിന്‍ മുന്നോട്ടുനീങ്ങി. പ്ളാറ്റ്ഫോമിലേക്ക് ചാടുന്നതിനിടെ കുട്ടി ട്രാക്കിലേക്ക് വീഴുകയായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.