സമ്പൂര്‍ണ സാക്ഷരതക്കായി കൈകോര്‍ക്കണം –രാഷ്ട്രപതി

ന്യൂഡല്‍ഹി: ഓരോരുത്തരും ഒരാളെയെങ്കിലും പഠിപ്പിക്കാന്‍ തയാറായാല്‍ സമ്പൂര്‍ണ സാക്ഷരത സാധ്യമാക്കാന്‍ കഴിയുമെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി.
ബഹുജനപങ്കാളിത്തത്തോടെ മാത്രമേ സാര്‍വത്രിക സാക്ഷരത എന്ന ലക്ഷ്യം കൈവരിക്കാനാകൂ.

ലോക സാക്ഷരതാദിനത്തിന്‍െറ സുവര്‍ണ ജൂബിലിയോടനുബന്ധിച്ച് ഡല്‍ഹിയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. നിരക്ഷരര്‍ ഒരുപാടുള്ള സമൂഹമായി ഇന്ത്യ തുടരുകയാണ്.
വികസനം സാധ്യമാക്കുന്നതില്‍ നിര്‍ണായക ഘടകങ്ങളിലൊന്നാണ് സാക്ഷരത. ഇതു തിരിച്ചറിഞ്ഞുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാറും സന്നദ്ധ സംഘടനകളും ചേര്‍ന്ന് രൂപംനല്‍കണം.  
മാനവശേഷി മന്ത്രി പ്രകാശ് ജാവ്ദേക്കര്‍, യുനസ്കോ പ്രതിനിധി ശിഗേറു ആഓഗി, ഡോ. സുഭാഷ് ചന്ദ്ര ഖുന്തിയ തുടങ്ങിയവരും സംസാരിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.