ന്യൂഡല്‍ഹി: അശ്ളീല വിഡിയോ സീഡി കേസില്‍ അറസ്റ്റിലായ ഡല്‍ഹി മന്ത്രിയും ആം ആദ്മി എം.എല്‍.എയുമായ സന്ദീപ്കുമാറിനെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കസ്റ്റഡി കാലാവധി തീര്‍ന്നതിനെ തുടര്‍ന്ന് വെള്ളിയാഴ്ച പൊലീസ് വീണ്ടും കോടതിയില്‍ ഹാജരാക്കുകയായിരുന്നു.
കസ്റ്റഡില്‍ ഇനിയും ചോദ്യംചെയ്യേണ്ടതില്ളെന്ന് അന്വേഷണ സംഘം നിലപാടെടുത്തതോടെയാണ് 36കാരനായ സന്ദീപ്കുമാറിനെ സ്പെഷല്‍ ജഡ്ജി പൂനം ചൗധരി ഈ മാസം 23 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ട് ഉത്തരവിട്ടത്. സെപ്റ്റംബര്‍ മൂന്നിനാണ് യുവതിയുടെ പരാതിയില്‍ സന്ദീപ്കുമാര്‍ അറസ്റ്റിലാവുന്നത്. വിഡിയോ സീഡി ചിത്രീകരിക്കാന്‍ ഉപയോഗിച്ചിരുന്ന ഇലക്ട്രോണിക് ഉപകരണം കണ്ടത്തെുന്നതിന് സന്ദീപ്കുമാറിന്‍െറ കസ്റ്റഡി കാലാവധി ഒരു ദിവസത്തേക്ക് നീട്ടിനല്‍കിയിരുന്നു.
അതേസമയം, ജയിലില്‍ സന്ദീപിന്‍െറ ജീവന് ഭീഷണിയുണ്ടെന്നും സംരക്ഷണത്തിനായി സായുധ സേനയുടെ സഹായവും പ്രത്യേക സെല്ലും നല്‍കണമെന്ന് ഇദ്ദേഹത്തിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് ഈ അഭ്യര്‍ഥന കോടതി ജയില്‍ അധികൃതര്‍ക്ക് കൈമാറാനും നിര്‍ദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.