കാവേരി നദീജല പ്രശ്നം: തിരുച്ചിയില്‍ കര്‍ഷകരെ മണ്ണില്‍ കുഴിച്ചിട്ട് പ്രതിഷേധ സമരം

കോയമ്പത്തൂര്‍: കാവേരി നദിയില്‍നിന്ന് സുപ്രിംകോടതി ഉത്തരവ് പ്രകാരം കര്‍ണാടക സര്‍ക്കാര്‍ വെള്ളം വിട്ടുതരണമെന്നാവശ്യപ്പെട്ട് തിരുച്ചിയില്‍ കര്‍ഷകരെ ഭൂമിയില്‍ കുഴിച്ചിട്ട് സമരം. ദേശീയ തെന്നിന്ത്യന്‍ നദീ സംയോജന കര്‍ഷക സംഘത്തിന്‍െറ ആഭിമുഖ്യത്തില്‍ തിരുച്ചി അമ്മാ മണ്ഡപം കാവേരി നദിക്കരയില്‍ മൂന്ന് സ്ത്രീകള്‍ ഉള്‍പ്പെടെ 25 കര്‍ഷകരാണ് പ്രതിഷേധത്തില്‍ പങ്കെടുത്തത്. നദിക്കരയില്‍ അഞ്ചടി ആഴത്തില്‍ കുഴി നിര്‍മിച്ചു. ഇതില്‍ ഇറങ്ങിനിന്ന് തല മാത്രം പുറത്ത് കാണാവുന്നവിധത്തില്‍ മണ്ണിട്ട് മൂടുകയായിരുന്നു. സ്ഥലത്ത് എത്തിയ പൊലീസ് സമരം അവസാനിപ്പിക്കാന്‍ അഭ്യര്‍ഥിച്ചെങ്കിലും പിന്മാറാന്‍ തയാറായില്ല. തുടര്‍ന്ന് സമരക്കാരെ മണ്ണിന്നടിയില്‍നിന്ന് പുറത്തെടുത്ത് അറസ്റ്റ് ചെയ്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.