ശ്രീനഗർ: കശ്മീരിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് പേർ മരിച്ചു. സൗത്ത് കാശ്മീരിലെ അനന്ത്നാഗ് ജില്ലയിൽ പെല്ലറ്റാക്രമണത്തിലും സോഫിയാന താഴ്വരവയിൽ ടിയർ ഗ്യാസ് ഷെൽ പൊട്ടിത്തെറിച്ചുമാണ് രണ്ട് പേർ മരിച്ചത്. സയർ അഹമ്മദ് ശൈഖാണ് സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ ടിയർ ഗ്യാസ് പൊട്ടിത്തെറിച്ച് മരിച്ചത്. ഗുരുതരമായിപരിക്കേറ്റ ശൈഖിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നുവെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. അനന്ത് നാഗ് ജില്ലയിലെ യവാർ ഭട്ടാണ് സുരക്ഷാ സേനയുടെ പെല്ലറ്റാക്രമണത്തിൽ കൊല്ലപ്പെട്ടത്.
ഹിസ്ബുൽ മുജാഹിദീൻ കമാൻഡർ ബുർഹാൻ വാനി കൊല്ലപ്പെട്ടതിനെ തുടർന്നാണ് കശ്മീരിൽ സംഘർഷമുണ്ടായത്. ഇതോട് കൂടി സംഘർഷത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 78 ആയി. കശ്മീരില്‍ സര്‍വ്വകക്ഷി സംഘത്തിന്‍റെ സമാധാന ദൗത്യം പരാജയപ്പെട്ടതോടെ സംഘര്‍ഷ പ്രദേശങ്ങളില്‍ കരസേനയുടെ സാന്നിധ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം നടത്തുന്നതിനിടെയാണ് ആക്രമണമെന്നതും ശ്രദ്ദേയമാണ്.
നിലവില്‍ അര്‍ധസൈനിക വിഭാഗങ്ങളെ വിന്യസിച്ചിരിക്കുന്ന ദക്ഷിണ കശ്മീരിലെ പ്രശ്നബാധിത പ്രദേശങ്ങളില്‍ കൂടുതല്‍ കരസേനാംഗങ്ങളെ വിന്യസിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നത്. ഈയാഴ്ച സര്‍വകക്ഷിസംഘം കശ്മീര്‍ സന്ദര്‍ശിച്ചു പ്രശ്നത്തിനു പരിഹാരമുണ്ടാക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.