ന്യൂഡല്‍ഹി: പ്രവാസികള്‍ക്ക് വോട്ടവകാശം അനുവദിക്കുന്നതിന് അനുകൂലമായി ജനുവരിയില്‍ നടക്കുന്ന പ്രവാസി സമ്മേളനത്തില്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപനം നടത്തിയേക്കും. പ്രവാസി വോട്ടവകാശത്തിന് അനുകൂലമായ തെരഞ്ഞെടുപ്പു കമീഷന്‍ ശിപാര്‍ശ കഴിയുംവേഗം നടപ്പാക്കുമെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ഡോ. ഷംസീര്‍ വയലിലിനെ അറിയിച്ചു. പ്രവാസി വോട്ടവകാശ പ്രശ്നത്തില്‍ ഷംസീര്‍ വയലിലാണ് നേരത്തെ സുപ്രീംകോടതിയെ സമീപിച്ചത്.
ഒരു കോടിയില്‍പരം വരുന്ന പ്രവാസികളുടെ സ്വപ്നം യാഥാര്‍ഥ്യമാക്കാന്‍ ബന്ധപ്പെട്ട എല്ലാവരുമായി ചേര്‍ന്നു പ്രവര്‍ത്തിച്ചു വരുകയാണെന്ന് വിദേശകാര്യ മന്ത്രി പറഞ്ഞു. വിദേശത്തെ ഇന്ത്യന്‍ നയതന്ത്ര കാര്യാലയങ്ങളും ഇതിനായി പ്രവര്‍ത്തിക്കുന്നുണ്ട്.
യു.എ.ഇയിലെ ഇന്ത്യന്‍ നഴ്സുമാരുടെ വിഷയത്തില്‍ ഗുണപരമായ മാറ്റമുണ്ടാക്കാന്‍ സാധിച്ചു. അത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പ്രവാസി സമൂഹവുമായി ചേര്‍ന്ന് വിദേശകാര്യ മന്ത്രാലയം പ്രവര്‍ത്തിക്കും. ഏറ്റവും മെച്ചപ്പെട്ട തൊഴില്‍ സാഹചര്യം ഉണ്ടാക്കുന്നതിന് ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു.
കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന സ്വച്ഛ് ഭാരത് മിഷനു വേണ്ടി ഒരു കോടി രൂപയുടെ ചെക് വി.പി.എസ് ഹെല്‍ത്ത്കെയര്‍ മാനേജിങ് ഡയറക്ടര്‍ കൂടിയായ ഷംസീര്‍ വയലില്‍ വിദേശകാര്യ മന്ത്രിക്ക് കൈമാറി. ആരോഗ്യമുള്ള പൗരന്മാരെ വാര്‍ത്തെടുക്കാന്‍ ശുചിത്വ പദ്ധതി ഏറെ സഹായിക്കുമെന്ന് ഷംസീര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.