ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി എം.എല്‍.എ അമാനത്തുല്ല ഖാന്‍റെ രാജി പാര്‍ട്ടി സ്വകീരിച്ചില്ല. സ്ത്രീയെ ഭീഷണിപ്പെടുത്തിയെന്ന പേരില്‍ അറസ്റ്റിലായ അമാനത്തുല്ല ഖാന്‍ സര്‍ക്കാര്‍ പദവികളില്‍ നിന്നും രാജിവെക്കുകയാണെന്നറിയിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് കത്ത് നല്‍കിയിരുന്നു. അമാനത്തുല്ല ഖാനെതിരെയുള്ള പരാതികള്‍ അടിസ്ഥാന രഹിതമായതിനാല്‍ അദ്ദേഹത്തിന്‍റെ രാജി പാര്‍ട്ടി തള്ളികളയുകയാണെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അറിയിച്ചു.
വഖഫ് ബോര്‍ഡ് ചെയര്‍മാനായിരുന്ന അമാനത്തുല്ല ഖാന്‍ കഴിഞ്ഞ ദിവസമാണ് സ്ഥാനം രാജിവെച്ചത്. നിയമനത്തില്‍ അഴിമതി നടന്നുവെന്ന് ആരോപിച്ച് കഴിഞ്ഞ വ്യാഴാഴ്ച ബോര്‍ഡിന്‍റെ ആസ്ഥാനത്ത് റെയ്ഡ് നടന്നിരുന്നു. തുടര്‍ന്ന് സംസ്ഥാന ഹജ് കമ്മിറ്റി അംഗം കൂടിയായ ഖാന്‍ എല്ലാ സ്ഥാനങ്ങളും രാജിവെച്ചതായി അറിയിച്ചുകൊണ്ടുള്ള കത്ത് മുഖ്യമന്ത്രിക്ക് കൈമാറിയത്. ഇതിനു പിന്നാലെ അദ്ദേഹത്തിനെതിരെ ലൈംഗിക അപവാദവുമായി സഹോദരഭാര്യ രംഗത്തത്തെിയിരുന്നു. അമാനത്തുല്ല ലൈംഗികമായി ചുഷണം ചെയ്യാന്‍ ശ്രമിച്ചുവെന്ന് സഹോദരഭാര്യ ശനിയാഴ്ച സൗത്ത് ഡല്‍ഹിയിലെ ജാമിയ നഗര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.
ആറു വര്‍ഷത്തിലേറെയായി നീണ്ടുനില്‍ക്കുന്ന കുടുംബ പ്രശ്നമാണ് അമാനത്തുല്ലക്കെതിരെ സഹോദര ഭാര്യ ലൈംഗിക അപവാദം ഉന്നയിക്കാന്‍ കാരണം. പാര്‍ട്ടിയുടെ അന്വേഷണത്തില്‍ എം.എല്‍.എക്കെതിരെയുള്ള പരാതി അടിസ്ഥാനരഹിതമാണെന്ന് കണ്ടത്തെിയതായും സിസോദിയ പറഞ്ഞു.
തന്‍റെ സേവനസന്നദ്ധതയും സത്യസന്ധതയും ഇഷ്ടപ്പെടാത്ത ആളുകളാണ് ആരോപണങ്ങള്‍ക്ക് പിന്നിലെന്ന് അമാനത്തുല്ല നേരത്തെ പ്രതികരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.