ന്യൂഡൽഹി: ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്കു നേരെ മഷിയേറ്. ലഫ്റ്റനൻറ് ഗവർണർ നജീബ് ജങ്ങുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷം രാജ്ഭവന് പുറത്ത് മാധ്യമങ്ങളോട് സംസാരിക്കവെയാണ് സിസോദിയക്കുനേെര മഷിപ്രയോഗമുണ്ടായത്. ബ്രജേഷ് ശുക്ല എന്നയാളാണ് സിസോദിയക്കു നേരെ മഷിയൊഴിച്ചത്. തനിക്ക് ഒരു രാഷ്ട്രീയപാർട്ടിയുമായും ബന്ധമില്ല, ഡൽഹിയിലെ ജനങ്ങൾ ചിക്കുൻ ഗുനിയയും ഡെങ്കിപ്പനിയും മൂലം ബുദ്ധിമുട്ടുേമ്പാൾ സർക്കാർ ഒന്നും ചെയ്യുന്നില്ലെന്നും മന്ത്രിമാരടക്കമുള്ളവർ സ്ഥലത്ത് ഇല്ലാത്തതിലുമുള്ള പ്രതിഷേധം അറിയിക്കാനാണ് മഷിയൊഴിച്ചതെന്നും ബ്രജേഷ് പറഞ്ഞു.
അതേസമയം മഷി ആക്രമണത്തിന് പിന്നിൽ ബി.ജെ.പിയോ േകാൺഗ്രസോ ആകാമെന്ന് എ.എ.പി വ്യക്തമാക്കി. പനി പ്രതിരോധിക്കാൻ സർക്കാർ എല്ലാം ചെയ്യുന്നുണ്ടെന്നും ജനങ്ങളുടെ ശ്രദ്ധ തിരിചുവിടാനാണ് മഷിയാക്രമണമെന്നും സിസോദിയ പറഞ്ഞു.
ഡൽഹിയിൽ ചിക്കുൻ ഗുനിയ പടർന്നതിനെ തുടർന്ന് ഫിൻലൻഡ് സന്ദർശനത്തിലായിരുന്ന സിസോദിയയോട് തിരിച്ചു വരാൻ ഗവർണർ ആവശ്യപ്പെടുകയായിരുന്നു. ഡൽഹി വിദ്യാഭ്യാസ മന്ത്രി കൂടിയായ സിസോദിയ വിദ്യാഭ്യാസ സമ്പ്രദായത്തെക്കുറിച്ച് പഠിക്കാനാണ് ഫിൻലൻഡിൽ പോയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.