ന്യൂഡല്‍ഹി: ഉറി ഭീകരാക്രമണത്തോടുള്ള പ്രതികരണത്തില്‍ ഇന്ത്യ ഒറ്റക്കെട്ടായി നില്‍ക്കുമ്പോള്‍തന്നെ, ഈ സംഭവത്തിന് കാരണമായ ഗുരുതരമായ സുരക്ഷ-ഇന്‍റലിജന്‍സ് പാളിച്ചയും പുറത്തുവരുന്നു.
മോദിസര്‍ക്കാറിന്‍െറ കാലത്ത് ഭീകരര്‍ അതിസുരക്ഷയുള്ള സൈനികകേന്ദ്രം ആക്രമിക്കുന്നത് രണ്ടാം തവണയാണ്. അതാകട്ടെ, കൂടുതല്‍ മാരകവുമായി. പത്താന്‍കോട്ട് സൈനികകേന്ദ്രത്തില്‍ ഭീകരര്‍ നടത്തിയ ആക്രമണത്തിനുശേഷവും സൈന്യവും ഇന്‍റലിജന്‍സ് സംവിധാനങ്ങളും വലിയ വീഴ്ചവരുത്തിയെന്നാണ് ഉറി സംഭവം പറഞ്ഞുതരുന്ന പാഠം.
കശ്മീര്‍ സംഘര്‍ഷത്തിന്‍െറ പശ്ചാത്തലത്തില്‍ മുമ്പൊരിക്കലുമില്ലാത്തവിധം സൈനിക, അര്‍ധസേനാ താവളമാണിപ്പോള്‍ ജമ്മു-കശ്മീര്‍. അതിനിടയില്‍തന്നെയാണ്, ഏറ്റവും തന്ത്രപ്രധാനമായ അതിര്‍ത്തി നിയന്ത്രണരേഖയോടു ചേര്‍ന്ന് വലിയ സന്നാഹങ്ങളും ആള്‍ബലവുമായി പ്രവര്‍ത്തിക്കുന്ന സൈനികകേന്ദ്രം വെറും നാലുപേര്‍ക്ക് ആക്രമിക്കാന്‍ സാധിച്ചത്.
ഇന്ത്യയുടെ ഒന്നാംനമ്പര്‍ ‘ശത്രുരാജ്യ’മായ പാകിസ്താനോടു ചേര്‍ന്ന അതിര്‍ത്തിജാഗ്രത ഇത്ര ദുര്‍ബലമാണോ എന്ന ചോദ്യം ഉയരുന്നുണ്ട്.
കശ്മീരിലെ പ്രശ്നങ്ങള്‍ മുന്‍നിര്‍ത്തി കൂടുതല്‍ സൈനികരെ കേന്ദ്രം വിന്യസിച്ചത് അടുത്തിടെയാണ്. പ്രക്ഷോഭകരെ നേരിടാനല്ല, അതിര്‍ത്തി ഭദ്രമാക്കാനാണ് ഈ സേനയെ വിന്യസിക്കുന്നതെന്ന് പ്രതിരോധമന്ത്രി മനോഹര്‍ പരീകര്‍ പറഞ്ഞിരുന്നു. ഈ സേനകൂടിയത്തെിയിട്ടും വിരലിലെണ്ണാവുന്നവര്‍ക്ക് സേനാകേന്ദ്രം ആക്രമിക്കാന്‍ കഴിഞ്ഞത് സൈന്യത്തിന് വലിയ നാണക്കേടുകൂടിയാണ് ഉണ്ടാക്കിയത്.
സേനാകേന്ദ്രം ആക്രമിക്കപ്പെടാനുള്ള സാധ്യതയെക്കുറിച്ച് ഒരു സൂചനപോലും നല്‍കാന്‍ നമ്മുടെ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് കഴിഞ്ഞില്ല. നേരത്തേ മുന്നറിയിപ്പുകള്‍ കിട്ടിയിരുന്നെന്നും ജാഗ്രതാനിര്‍ദേശം പലയിടത്തേക്കും പോയിരുന്നെന്നും ഇപ്പോള്‍ വിശദീകരണങ്ങള്‍ വരുന്നുണ്ടെന്നു മാത്രം.
പത്താന്‍കോട്ട് ഭീകരാക്രമണസമയത്തും ഇതുതന്നെയായിരുന്നു അവസ്ഥ. ഭീകരര്‍ എസ്.പിയുടെ കാര്‍ തട്ടിയെടുത്തുവെന്ന വിവരം കിട്ടിയിട്ടുപോലും ഉണരാന്‍ അന്നു നമ്മുടെ സന്നാഹങ്ങള്‍ വൈകി. ഡ്യൂട്ടിമാറ്റത്തിനിടക്കുള്ള സമയമാണ് ആക്രമണത്തിന് ഭീകരര്‍ തെരഞ്ഞെടുത്തത്. പട്ടാള ക്യാമ്പിനുള്ളിലെ സാഹചര്യങ്ങള്‍പോലും ഭീകരര്‍ മനസ്സിലാക്കിയിരുന്നെന്നാണ് ഇത് വ്യക്തമാക്കുന്നത്്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.