ന്യൂഡല്‍ഹി: പശു സംരക്ഷണത്തിന്‍െറ മറവില്‍ നിയമം കൈയിലെടുക്കുന്ന സംഘടനകളെ അടിയന്തരമായി നിരോധിക്കണമെന്ന് സി.പി.എം കേന്ദ്രകമ്മിറ്റിയോഗം ആവശ്യപ്പെട്ടു. ഗോമാംസം കഴിച്ചെന്നാരോപിച്ച് മുസ്ലിംകള്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങള്‍ക്കും ദലിതുകള്‍ക്കും നേരെ ആക്രമണം അഴിച്ചുവിടുകയാണ് ഇവര്‍. ഗോസംരക്ഷകരുടെ അക്രമത്തില്‍ പലര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടു. ലൈംഗിക അതിക്രമങ്ങളുമുണ്ടായി. അക്രമങ്ങളുണ്ടായ ഹരിയാനയിലെ മേവാത്തിലും ബിജനോറിലും ഭരത്പൂരിലും സി.പി.എം പ്രതിനിധിസംഘം സന്ദര്‍ശനം നടത്തും. എം.പിമാരായ പി. കരുണാകരന്‍, നിലോല്‍പല്‍ ബസു എന്നിവര്‍ 21ന് മേവാത്തിലും സുഭാഷിണി അലി ബിജ്നോറിലുമത്തെും.
കേരളത്തില്‍ ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകര്‍ നടത്തുന്ന അക്രമങ്ങളെ പാര്‍ട്ടി ശക്തമായി അപലപിച്ചു. വ്യാജ പ്രചാരണം നടത്തി ആരോപണങ്ങളില്‍നിന്ന് തലയൂരാനാണ് സംഘ്പരിവാര്‍ ശ്രമിക്കുന്നത്. ഇത്തരം ശ്രമങ്ങളെ രാജ്യവ്യാപകമായി തുറന്നുകാട്ടും. സമാധാന സ്നേഹികളായ കേരള ജനത അവര്‍ക്ക് ഉചിതമായ മറുപടി നല്‍കുമെന്ന് യെച്ചൂരി പറഞ്ഞു. ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ബി.ജെ.പി പിന്തുണയോടെയാണ് സി.പി.എം പ്രവര്‍ത്തകരെ ആക്രമിക്കുന്നത്.
ആര്‍.എസ്.എസിനും ബി.ജെ.പിക്കും കേരളജനത ഉചിതമായി മറുപടി നല്‍കുമെന്നും യെച്ചൂരി പറഞ്ഞു. ബംഗാളില്‍ പാര്‍ട്ടിക്കെതിരെ ബി.ജെ.പിയുടെ ഒത്താശയോടെ തൃണമൂല്‍ കോണ്‍ഗ്രസ് അക്രമം നടത്തുകയാണ്. ത്രിപുരയില്‍ അതിക്രമം നടത്തുന്ന ഐ.പി.എഫ്.ടിക്കും തൃണമൂല്‍ പിന്തുണ നല്‍കുന്നതായി സി.പി.എം ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.