ന്യൂഡല്‍ഹി: ക്ഷേമ പദ്ധതികള്‍ക്കും ആനുകൂല്യങ്ങള്‍ക്കും ആധാര്‍ അടിച്ചേല്‍പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമം തുടരുന്നതിനിടെ സ്കൂള്‍ സ്കോളര്‍ഷിപ്പുകള്‍ക്ക് ആധാര്‍ വേണമെന്ന ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. നാഷനല്‍ സ്കോളര്‍ഷിപ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് ആധാര്‍ നമ്പര്‍ നല്‍കണമെന്ന ഉത്തരവാണ് കോടതി തടഞ്ഞത്.
സര്‍ക്കാര്‍ പദ്ധതികള്‍ക്ക് ആധാര്‍ നിര്‍ബന്ധമല്ളെന്ന സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ് നിലനില്‍ക്കെ സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാന്‍ പോലും ആധാര്‍ വേണമെന്ന സ്ഥിതി വന്നിരിക്കുന്നൂവെന്ന് ചൂണ്ടിക്കാട്ടി ബംഗാളിലെ ന്യൂനപക്ഷ വിദ്യാര്‍ഥി സമിതിയാണ് ഹരജി നല്‍കിയത്. പോസ്റ്റ് മെട്രിക്, പ്രീ മെട്രിക്, മെറിറ്റ് കം മീന്‍സ് സ്കോളര്‍ഷിപ്പുകള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കുന്ന ഉത്തരവ് സ്റ്റേ ചെയ്ത ജസ്റ്റിസുമാരായ വി. ഗോപാല്‍ ഗൗഡ, ആദര്‍ശ് കുമാര്‍ എന്നിവരടങ്ങിയ ബെഞ്ച്, നാഷനല്‍ സ്കോളര്‍ഷിപ് പോര്‍ട്ടലിലെ രജിസ്ട്രേഷന് ആധാര്‍ നിര്‍ബന്ധമാക്കുന്ന വ്യവസ്ഥ നീക്കംചെയ്യാന്‍ ഇലക്ട്രോണിക്സ്-വിവരസാങ്കേതിക മന്ത്രാലയത്തോട് നിര്‍ദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.