ന്യൂഡൽഹി: അഴിമതികേസിൽ ഉൾപ്പെട്ട കോർപറേറ്റ് മന്ത്രാലയ മുൻ ഉദ്യോഗസ്ഥൻ ബി.കെ ബൻസാലും മകനും ആത്മഹത്യ ചെയ്തു. ചൊവ്വാഴ്ച രാവിലെ ബൻസാലിനെയും മകൻ യോഗേഷിനെയും(28) കിഴക്കൻ ഡൽഹിയിലെ വസതിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കോർപ്പറേറ്റ് അഫയേഴ്സ് മന്ത്രാലയത്തിലെ മുൻ ഡയറക്ടർ ജനറൽ ആയ ബന്‍സാലിനെ അഴിമതി കേസിൽ സി.ബി.െഎ നേരത്തെ അറസ്റ്റു ചെയ്തിരുന്നു. ആഗസ്റ്റ് 26നാണ് അദ്ദേഹം ജാമ്യത്തിലിറങ്ങിയത്.
വസതിയിലെ നാലുമുറികളിലും ആത്മഹത്യ കുറിപ്പിെൻറ പകർപ്പുകൾ വെച്ചിരുന്നു. ആത്മഹത്യാകുറിപ്പിൽ ഇരുവരുടെയും ഫോേട്ടായും ബന്ധുക്കളുടെ ഫോൺ നമ്പറുകളും എഴുതിയിട്ടുണ്ട്. തിങ്കളാഴ്ച രാത്രിയാണ് മരണം നടന്നിട്ടുള്ളതെന്ന് പൊലീസ് പറഞ്ഞു. ചൊവ്വാഴ്ച രാവിലെ വീട്ടുപണിക്കെത്തിയ ആൾ വീടിന് പ്രധാനവാതിൽ തുറന്നുകിടക്കുന്നത് കണ്ട് പരിശോധിച്ചപ്പോഴാണ് രണ്ടുമുറികളിലായി ബൻസാലിനെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തിയത്.
ബൻസാലിെൻറ അറസ്റ്റിനെ തുടർന്ന് ഭാര്യ സത്യബാല ബൻസാലും(58) മകള്‍ നേഹയും(27) ആത്മഹത്യ ചെയ്തിരുന്നു. ജൂലൈ 19 ന് ഇവരെ ഡല്‍ഹിയിലെ വസതിയിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സി.ബി.ഐ. വീട് റെയ്ഡ് ചെയ്തതിലും ഭർത്താവിെൻറ അറസ്റ്റിലും മനംനൊന്താണ് ആത്മഹത്യ ചെയ്തതെന്ന് സൂചിപ്പിച്ച രണ്ട് ആത്മഹത്യാക്കുറിപ്പുകളും പൊലീസ് കണ്ടെടുത്തിരുന്നു.
ഒരു പ്രമുഖ ഫാർമസ്യൂട്ടിക്കൽ കമ്പനിയെ കേസില്‍ നിന്ന് ഒഴിവാക്കാനായി 9 ലക്ഷം രൂപ കോഴ വാങ്ങിയ കേസിലാണ് ബൻസാൽ അറസ്റ്റിലായത്.
മുംബൈ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കമ്പനിക്കെതിരെയുള്ള അനധികൃത ഇടപാട് കേസില്‍ നിന്നൊഴിവാക്കാനായി 20 ലക്ഷം രൂപ ബൻസാൽ ആവശ്യപ്പെട്ടിരുന്നതായാണ് സി.ബി.െഎ കണ്ടെത്തിയത്. തുടർന്ന് സി.ബി.െഎ ജൂലൈ 16 ന് എട്ടുകേന്ദ്രങ്ങളിൽ ഒരേസമയം നടത്തിയ റെയ്ഡിൽ ബൻസാലിനെ അറസ്റ്റു ചെയ്യുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് 25 കാരനായ മകനെ സി.ബി.ഐ ചോദ്യംചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.