എ.ഐ.ഡി.എസ്.ഒ പത്താമത് സമ്മേളനത്തിന് തുടക്കം

ന്യൂഡൽഹി: ആൾ ഇന്ത്യാ ഡെമോക്രാറ്റിക് സ്റ്റുഡന്റ്സ് ഓർഗനൈസേഷൻ (എ.ഐ.ഡി.എസ്.ഒ) പത്താമത് അഖിലേന്ത്യ സമ്മേളനം ബുധനാഴ്ച ഡൽഹി തൽക്കോത്തറ സ്റ്റേഡിയത്തിൽ ആരംഭിച്ചു. വിജ്ഞാനത്തെയും മാനവികതയെയും സംസ്കാരത്തെയും സംരക്ഷിക്കുക, ദേശീയ വിദ്യാഭ്യസ നയം 2020നെതിരെ അണിനിരക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് മൂന്ന് ദിവസം നീണ്ട സമ്മേളനം.

ദേശീയ വിദ്യാഭ്യാസ നയം 2020 നടപ്പിലാക്കിയതിലൂടെ വിദ്യാഭ്യാസത്തിന്റെ സ്വകാര്യവത്കരണവും വാണിജ്യവത്കരണവും ത്വരിതഗതിയിൽ വർധിച്ചുവെന്ന് ഉദ്ഘാടന സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തിയ ഭഗത് സിങ് ആർക്കൈവ്സ് ആൻഡ് റിസോഴ്സ് സെന്റർ ഉപദേഷ്ടാവ് ചമൻ ലാൽ പറഞ്ഞു. അഖിലേന്ത്യ ജനറൽ സെക്രട്ടറി സൗരവ് ഘോഷ് അധ്യക്ഷത വഹിച്ചു.

Tags:    
News Summary - All India Democratic Students Organisation 10th Conference Begins in delhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.