20-20 എന്ന പുതുവർഷത്തിലേക്ക് കടക്കവേ 2019-െൻറ അവസാനം പലരും പ്രതീക്ഷിച്ചത് സന്തോഷം നിറഞ്ഞതും ആവേശകരവുമായ ഒരു വർഷത്തെയായിരുന്നു. പറയാൻ തന്നെ ഇമ്പമുള്ള 2020-നെ മറ്റേത് വർഷത്തേക്കാളും സ്പെഷ്യലായി തന്നെ ജനം കണ്ടു. എന്നാൽ, െഎ.പി.എൽ ട്വൻറി ട്വൻറി മത്സരം പോലും വീട്ടിലിരുന്ന് ആസ്വദിക്കേണ്ട അവസ്ഥയായിരുന്നു ഇൗ വർഷത്തിൽ എന്നത് മറ്റൊരു കാര്യം. പ്രയാസങ്ങളും പ്രതിസന്ധികളും അപ്രതീക്ഷിത മരണങ്ങളും തന്ന തീരാ വ്യഥകളുടെ വർഷമായിരുന്നു 2020.
2021 തുടങ്ങുേമ്പാൾ ആർക്കും വലിയ വലിയ ആഗ്രഹങ്ങളും പ്രതീക്ഷകളുമൊന്നുമില്ല. 2020ൽ അനുഭവിച്ച ദുരിതങ്ങൾക്ക് തുടർച്ചയില്ലാതെയും പുതിയ പ്രതിസന്ധികൾ മുളപൊട്ടാതെയും മുന്നോട്ടുപോകാൻ കഴിയണേ... എന്ന പ്രാർഥന മാത്രം.
ലോകമെമ്പാടുമുള്ള മനുഷ്യൻ എങ്ങനെ ജീവിക്കണമെന്ന് പോലും ഒറ്റക്ക് തീരുമാനമെടുത്ത കോവിഡെന്ന ഭീകരെൻറ അഴിഞ്ഞാട്ടത്തിന് സാക്ഷിയാകേണ്ടി വന്ന വർഷം. പൗരത്വ ഭേദഗതി നിയമം പാസാക്കി അതിനെതിരെ പ്രതിഷേധിച്ചവരെ മർദ്ദിച്ചും കൊലപ്പെടുത്തിയും രാജ്യത്ത് ഭീതി പടർത്തിയ വർഷം. അതിർത്തിയിൽ ചൈനീസ് പട്ടാളക്കാർ ഇന്ത്യൻ ജവാൻമാരെ വധിച്ച് ക്രൂരത കാട്ടിയ വർഷം. അതിന് പിന്നാലെ രാജ്യത്തെ ഏറ്റവും ജനപ്രിയ ആപ്പുകളായ ടിക്ടോക്ക്, പബ്ജി അടക്കമുള്ള ചൈനീസ് ആപ്പുകളെ പൂട്ടിക്കെട്ടി കേന്ദ്രം 'പക വീട്ടിയ' വർഷം. അയോധ്യയുടെ ഹൃദയത്തിൽ രാമക്ഷേത്രത്തിനായി മോദി സർക്കാർ പൂജ നടത്തിയ വർഷം. കരിപ്പൂരിലെ വിമാന അപകടത്തെ തുടർന്ന് കേരളം തേങ്ങിയ വർഷം കൂടിയാണിത്.
പക്ഷെ, ഇൗ വർഷം അവസാനിച്ചത് മോദി സർക്കാരിനെയും കോർപ്പറേറ്റുകളെയും വിറപ്പിച്ച കർഷകരുടെ െഎതിഹാസിക സമരത്തോടെയാണ്. കേന്ദ്രം പാസാക്കിയ കാർഷിക നിയമങ്ങൾക്കെതിരെയുള്ള പ്രക്ഷോഭം പുതുവർഷത്തിലും ശക്തി കുറയാതെ തുടരുകയാണ്.
New Zealand celebrates the New Year with a fireworks show https://t.co/DlxaBuRHLm
— Reuters (@Reuters) December 31, 2020
കോവിഡ് ഭീതിക്കിടയിലും പുതുവർഷത്തെ നെഞ്ചേറ്റി ലോകം.
2021 ആദ്യമെത്തിയത് പസഫിക് സമുദ്രത്തിലെ സമാവോ കിരിബാത്തി ദ്വീപുകളിലാണ്. ന്യൂസീലൻഡുകാരും തൊട്ടുപിന്നാലെ തന്നെ പുതുവർഷം ആഘോഷിച്ചിരുന്നു. ശേഷം ആസ്ട്രേലിയയിലും പുതുവർഷത്തിെൻറ ആഘോഷങ്ങൾ തുടങ്ങി. പിന്നാലെ ജപ്പാൻ, ചൈന, ഇന്ത്യ എന്നീ രാജ്യങ്ങളിലേക്കും 2021 കടന്നുവന്നു. ഏറ്റവും ഒടുവിൽ പുതുവർഷമെത്തുക അമേരിക്കയ്ക്ക് കീഴിലുള്ള മനുഷ്യ വാസമില്ലാത്ത ബേക്കർ ദ്വീപ്, ഹൗലാൻഡ് ദ്വീപ് എന്നിവിടങ്ങളിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.