പഞ്ചാബ്: ചണ്ഡിഗഡിൽ 21 വയസുകാരി കൂട്ട മാനഭംഗത്തിനിരയായി. ചണ്ഡീഗഡിലെ സെക്ടർ 53ലാണ് സംഭവം. ഡെറാഡൂണിൽ നിന്നും സ്റ്റെനോഗ്രാഫർ കോഴ്സ് കഴിഞ്ഞ് ഷെയർ ഒാട്ടോയിൽ മടങ്ങിയ പെൺകുട്ടിയെ ഒട്ടോറിക്ഷ ഡ്രൈവറടക്കം മൂന്ന് പേർ ചേർന്ന് കൂട്ട മാനഭംഗത്തിനിരയാക്കുകയായിരുന്നു.
സംഭവത്തിനെക്കുറിച്ച് പൊലീസ് പറയന്നതിങ്ങനെ- സെക്ടർ 37ലെ ക്ലാസു കഴിഞ്ഞ് മൊഹാലിയിലെ താമസസ്ഥലത്തേക്ക് മടങ്ങുകയായിരുന്നു പെൺകുട്ടി. ഒാട്ടോയിൽ രണ്ട് പേർ ഇരിക്കുന്നുണ്ടായിരുന്നു. പോകും വഴി ഇന്ധനം നിറക്കാനെന്ന വ്യാജേന സെക്ടർ 42 ലേക്ക് ഡ്രൈവർ ഒാട്ടോ വിട്ടു. തുടർന്ന് ഡ്രൈവറും മറ്റ് മൂന്ന് പേരും ചേർന്ന് പെൺകുട്ടിയെ സെക്ടർ 42ന് സമീപത്തെ കാട്ടിലേക്ക് വലിച്ചിഴക്കുകയും ക്രൂരമായി ബലാത്സംഗത്തിനിരയാക്കുകയുമായിരുന്നു. സംഭവശേഷം ഇവർ കടന്നു കളഞ്ഞു. പെൺകുട്ടിയുടെ നിലവിളി കേട്ടെത്തിയ ബൈക്ക് യാത്രക്കാരാണ് വിവരം പൊലീസിനെ അറിയിച്ചത്. പൊലീസെത്തിയാണ് പെൺകുട്ടിയെ ആശുപത്രിയിലെത്തിച്ചത്.
പ്രാഥമിക അന്വേഷണത്തിൽ പെൺകുട്ടി കൂട്ട ബലാത്സംഗത്തിനിരയായതായി കണ്ടെത്തിയിട്ടുണ്ടെന്ന് പൊലീസ് സൂപ്രണ്ട് നീലാംബരി വിജയ് ജഗ്ദാലെ പറഞ്ഞു. പ്രതികൾ സഞ്ചരിച്ചിരുന്ന ഒാട്ടോയുടെ നമ്പർ വ്യാജമാണെന്നും തെളിഞ്ഞിട്ടുണ്ട്.
എല്ലാ നഗരങ്ങളിലെയും ഒാട്ടോകൾ പരിശോധിക്കാൻ ഉത്തരവിട്ടിട്ടുണ്ടെന്നും. കുറ്റവാളികളെ എത്രയും വേഗം പിടികൂടുമെന്നും അദ്ദേഹം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.