ടോക്കിയോ: കോവിഡ് ഭീതിയിൽ ഇന്ത്യ ലോക്ഡൗണിലേക്ക് നീങ്ങിയപ്പോൾ ജപ്പാനിൽ കുടുങ്ങിപോയ 220 ഇന്ത്യക്കാർ നാ ട്ടിലേക്ക് മടങ്ങാനുള്ള വഴി തേടുന്നു. നാട്ടിലെത്തിക്കാൻ സർക്കാർ ഇടപെടണമെന്നാവശ്യപ്പെട്ട് ഇവർ ടോക്കിയോയ ിലെ ഇന്ത്യൻ എംബസിയിലെത്തി. നാട്ടിലെത്തിച്ചാൽ അധികൃതരുടെ മുഴുവൻ നിർദേശങ്ങൾ അനുസരിക്കാനും ആവശ്യമായത്ര കാലയളവ ് ക്വാറൻറീനിൽ തുടരാനും ഒരുക്കമാണെന്ന് അറിയിച്ച് ഇവർ എംബസിയിൽ കത്തും നൽകി.
മടങ്ങാൻ ആഗ്രഹിക്കുന്നവരിൽ പഠനം പൂർത്തിയാക്കിയ വിദ്യർഥികളും ഗർഭിണികളും താൽകാലിക സന്ദർശനത്തിനായി ജപ്പാനിലേക്ക് പോയവരുമൊക്കെ ഉണ്ട്. കയ്യിൽ കരുതിയ പണം തീരുന്നതും രോഗ വ്യാപന ഭീതിയുമെല്ലാം ആശങ്ക വർധിപ്പിച്ചതാണ് ഇത്രയും പേർ സഹായം തേടി എംബസിയിൽ എത്താൻ കാരണം.
മാർച്ച് മാസത്തിൽ നാല് ദിവസത്തെ ഒൗദ്യോഗിക യാത്രക്കായി ജപ്പാനിലേക്ക് പോയ ഗർഭിണിയായ 28കാരിയും ജപ്പാനിൽ കുടുങ്ങിയവരുടെ കൂട്ടത്തിലുണ്ട്. ഇവർ അഹമ്മദാബാദ് സ്വദേശിനിയാണ്. മുന്നറിയിപ്പുകളില്ലാതെയാണ് ഇന്ത്യയിൽ ലോക്ഡൗൺ പ്രഖ്യാപിച്ചതും വിമാനവിലക്ക് അടക്കം ഏർപ്പെടുത്തിയതും. ഇതാണ് പലരും വിദേശരാജ്യങ്ങളിൽ അടക്കം കുടുങ്ങുന്നതിന് കാരണമായത്.
കോവിഡ് വ്യാപനം തടയുന്നതിന് ജപ്പാനിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പൊതുഗതാതഗതം അടക്കം പ്രവർത്തിക്കുന്നുണ്ട്. ജപ്പാനിൽ നിയന്ത്രണങ്ങൾ കർശനമല്ലാത്തതിനാൽ രോഗം പിടികൂടുമോ എന്ന് ഭയക്കുന്നവരാണ് എംബസിയിൽ സഹായം ചോദിച്ചെത്തിയവർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.