ടീസ്റ്റയെയും ശ്രീകുമാറിനെയും ഉടൻ മോചിപ്പിക്കണമെന്ന് 2250 പ്രമുഖർ

ന്യൂഡൽഹി: ഗുജറാത്ത് വംശഹത്യയിൽ ഇരകൾക്കൊപ്പം നിന്നതിന് അറസ്റ്റ് ചെയ്ത ടീസ്റ്റ സെറ്റൽവാദിനെയും ആർ.ബി. ശ്രീകുമാറിനെയും ഉടൻ വിട്ടയക്കണമെന്ന് 2250 പ്രമുഖർ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു. നിയമപ്രക്രിയ മാനിക്കാത്ത സുപ്രീംകോടതി വിധി ഇരുവരെയും ക്രിമിനൽവത്കരിച്ചുവെന്ന് കുറ്റപ്പെടുത്തിയ അവർ വിധി പുനഃപരിശോധിക്കണമെന്നും ആവശ്യപ്പെട്ടു. അരുണ റോയ്, ശബാന ആസ്മി, ആകാർ പട്ടേൽ, അഡ്മിറൽ രാംദാസ്, സയ്യിദ ഹമീദ്, രൂപർഖ വർമ, ടി.എം. കൃഷ്ണ, ഗീയ ഹരിഹരൻ, സന്ദീപ് പാണ്ഡെ, മല്ലിക സാരാഭായ് തുടങ്ങിയവർ പ്രസ്താവനയിൽ ഒപ്പുവെച്ചവരിൽപ്പെടുന്നു.

വംശഹത്യയിൽ കൊലയും ബലാത്സംഗവും നടത്താനും സ്ഥാപനങ്ങൾ തകർക്കാനും ക്രിമിനൽ ഗൂഢാലോചന നടന്നുവെന്നത് തള്ളിക്കളയുക മാത്രമല്ല, നീതിക്കായി പൊരുതിയവരെ പിടികൂടാനും പറഞ്ഞിരിക്കുകയാണ്. സുപ്രീംകോടതി വിധിയിലെ ഈ പരാമർശങ്ങളാണ് നീതിക്കായി പരിശ്രമിച്ചവരെ പ്രോസിക്യൂട്ട് ചെയ്യാനായി ഭരണകൂടം ഉപയോഗിക്കുന്നത്. ഡൽഹി, മുംബൈ, ബംഗളൂരു, ജയ്പൂർ, പട്ന, റാഞ്ചി, അജ്മീർ, അഹ്മദാബാദ്, ഭോപാൽ, കൊൽക്കത്ത, ലഖ്നോ, അലഹബാദ്, ചണ്ഡിഗഢ്, ചെന്നൈ, ധുലിയ റായ്പൂർ തുടങ്ങി രാജ്യമൊട്ടുക്കും പ്രതിഷേധത്തിനും പ്രസ്താവന ആഹ്വാനം ചെയ്തു. 

Tags:    
News Summary - 2250 celebrities demand immediate release of Teesta and Sreekumar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.