കശ്​മീരിലെ പൂഞ്ചിൽ ബസ്​ മറിഞ്ഞ്​ 23 മരണം

ശ്രീനഗർ: കശ്​മീരിലെ പൂഞ്ച്​ ജില്ലയിൽ ബസ്​ മലയിടുക്കിലേക്ക്​ മറിഞ്ഞ്​ 23 പേർ മരിച്ചു. പൂഞ്ചിൽ നിന്ന്​ ലോറാനില േക്ക്​ പോയ ബസാണ്​ അപകടത്തിൽപ്പെട്ടത്​. മൻഡി എരിയയിലാണ്​ സംഭവം​. രക്ഷാപ്രവർത്തനം ഇപ്പോഴും തുടരന്നതായി റിപ്പോർട്ട്​​.

അപകടത്തിൽ പരിക്കേറ്റവരെ ചികിൽസക്കായി ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്​. JK02W04 എന്ന രജിസ്​ട്രേഷൻ നമ്പറിലുള്ള ബസാണ്​ അപകടത്തിൽപ്പെട്ടതെന്ന്​ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്​തു.

വെള്ളിയാഴ്​ച കശ്​മീരിലെ കിഷ്​താവാർ ജില്ലയിലുണ്ടായ റോഡ്​ അപകടത്തിൽ രണ്ട്​ പേർ കൊല്ലപ്പെട്ടിരുന്നു. ഷാലിമാർ മേഖലയിലായിരുന്നു അപകടമുണ്ടായത്​.

Tags:    
News Summary - 23 Killed as Bus Falls into Gorge in Jammu and Kashmir's-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.