ഹൈദരാബാദ്: പുരോഹിതെൻറ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ച 23കാരൻ അറസ്റ്റിൽ. മതവികാരം വ്രണപ്പെടുത്തിയതിനാണ് കേസ്.
പുരോഹിതെൻറ പരാതിയിൽ ഹൈദരാബാദ് സൈബർ ക്രൈം വിഭാഗം വെബ് ഡിസൈനർ കൂടിയായ കിരൺ കുമാറിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. പുരോഹിതെൻറ ചിത്രത്തിൽ മാറ്റം വരുത്തുകയും ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുകയുമായിരുന്നു കിരൺ.
സംഘറെഡ്ഡി ജില്ലയിലെ ജിന്നാരം സ്വദേശിയാണ് പ്രതി. അറസ്റ്റ് ചെയ്തശേഷം കോടതിയിൽ ഹാജരാക്കിയ കിരണിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.
വിരമിച്ച ജഡ്ജി കൂടിയാണ് പരാതിക്കാരനായ പുരോഹിതൻ. നാലുമാസം മുമ്പാണ് ഇയാൾ പരാതി നൽകിയിരുന്നത്. അജ്ഞാത വ്യക്തി തെൻറ ചിത്രങ്ങൾ മോർഫ് ചെയ്ത് ഫേസ്ബുക്കിൽ പങ്കുവെക്കുകയും കുറ്റകരമായ ഉള്ളടക്കങ്ങൾ പോസ്റ്റ് ചെയ്യുകയും ചെയ്തുവെന്നായിരുന്നു പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.