കർണാടകയിൽ 24 മന്ത്രിമാർ കൂടി ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്യും

ന്യൂഡൽഹി: കർണാടക സർക്കാറിലേക്ക് 24 മന്ത്രിമാർ കൂടി ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും കേന്ദ്രനേതാക്കളും ​യോഗം ചേർന്നാണ് മന്ത്രിമാരുടെ അന്തിമ പട്ടിക തയാറാക്കുക. ഇന്ന് സിദ്ധരാമയ്യ രാഹുൽ ഗാന്ധിയെ കാണും.

മെയ്20നാണ് സിദ്ധരാമയ്യ മുഖ്യമന്ത്രിയായും ഡി.കെ ശിവകുമാർ ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തത്. അതോടൊപ്പം മല്ലികാർജുൻ ഖാർഗെയുടെ മകൻ പ്രിയങ്ക് ഖാർഗെ ഉൾപ്പെടെ എട്ട് എം.എൽ.എമാരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തിരുന്നു.

മന്ത്രിമാർക്ക് ഇതുവരെ വകുപ്പുകൾ തീരുമാനിച്ചിട്ടില്ല. വിവിധ വിഭാഗങ്ങളുടെ സമവാക്യങ്ങൾ പാലിക്കാനുള്ളതിനാൽ വകുപ്പ് തീരുമാനം കോൺഗ്രസിന് കീറാമുട്ടിയാണ്. 2024 ൽ പൊതു തെരഞ്ഞെടുപ്പ് വരുന്നതിനാൽ ആരെയും പിണക്കാതെ മ​ന്ത്രിമാരെ തീരുമാനിക്കാനുള്ള ശ്രമത്തിലാണ് കോൺഗ്രസ്.

Tags:    
News Summary - 24 Ministers To Take Oath On Saturday In Siddaramaiah's Karnataka Cabinet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.