അൾസൂരിലെ മ​ദ്രാ​സ് സാ​പ്പേ​ഴ്സ് ആസ്ഥാനത്ത് നടന്ന പാസിങ് ഒൗട്ട് പരേഡി​െൻറ ഫുള്‍ഡ്രസ് റിഹേഴ്‌സല്‍

നേട്ടങ്ങളുടെ 241 വർഷങ്ങൾ; വാർഷികാഘോഷ നിറവിൽ മദ്രാസ് സാപ്പേഴ്സ്

ബം​ഗ​ളൂ​രു: ഇ​ന്ത്യ​ൻ ക​ര​സേ​ന​യു​ടെ അ​വി​ഭാ​ജ്യ വി​ഭാ​ഗ​മാ​യ 'മ​ദ്രാ​സ് സാ​പ്പേ​ഴ്സ്' എ​ന്ന വി​ളി​പ്പേ​രു​ള്ള മ​ദ്രാ​സ് എ​ൻ​ജീ​നി​യേ​ഴ്സ് ഗ്രൂ​പ്പി​െൻറ 241ാം വാ​ർ​ഷി​കാ​ഘോ​ഷം സെ​പ്റ്റം​ബ​ർ 30ന് ​വ്യാ​ഴാ​ഴ്ച ന​ട​ക്കും. ബം​ഗ​ളൂ​രു​വി​ലെ അ​ൾ​സൂ​ർ ത​ടാ​ക​ത്തോ​ട് ചേ​ർ​ന്നു​ള്ള ആ​സ്ഥാ​ന​ത്തു​നി​ന്നും പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി​യ ക​രു​ത്ത​രാ​യ എ​ൻ​ജീ​നി​യ​റി​ങ് വി​ഭാ​ഗം ഇ​ന്നും രാ​ജ്യ​ത്തിെൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ സൈ​ന്യ​ത്തി​നാ​വ​ശ്യ​മാ​യ സ​ഹാ​യ​ങ്ങ​ൾ ന​ൽ​കി​ക്കൊ​ണ്ടി​രി​ക്കു​ന്നു.

യു​ദ്ധ​മു​ഖ​ത്ത് ആ​ദ്യ​മെ​ത്തി സൈ​ന്യ​ത്തി​ന് വ​ഴി​യൊ​രു​ക്കു​ക, കു​ഴി ബോം​ബു​ക​ൾ ക​ണ്ടെ​ത്തി നി​ർ​വീ​ര്യ​മാ​ക്കു​ക, വ​ഴി​യി​ല്ലാ​ത്ത ദു​ർ​ഘ​ട​മാ​യ സ്ഥ​ല​ങ്ങ​ളി​ൽ വ​ഴി​യു​ണ്ടാ​ക്കു​ക, പാ​ലം നി​ർ​മി​ക്കു​ക തു​ട​ങ്ങി​യ ഏ​റെ പ്ര​യാ​സ​ക​ര​മാ​യ േജാ​ലി​ക​ൾ ഏ​റ്റെ​ടു​ത്ത് സൈ​ന്യ​ത്തി​ന് പി​ന്തു​ണ ന​ൽ​കു​ന്ന മ​ദ്രാ​സ് സാ​പ്പേ​ഴ്സിെൻറ ച​രി​ത്രം 1780 സെ​പ്റ്റം​ബ​ർ 30നാ​ണ് ആ​രം​ഭി​ക്കു​ന്ന​ത്. ബ്രി​ട്ടീ​ഷു​കാ​ർ രൂ​പ​വ​ത്ക​രി​ച്ച എം.​ഇ.​ജി ഇ​ന്ന് ലോ​ക​ത്ത് ത​ന്നെ​യു​ള്ള ഏ​റ്റ​വും ശ്ര​ദ്ധേ​യ​മാ​യ സൈ​ന്യ​ത്തി​ലെ എ​ൻ​ജി​നീ​യ​റി​ങ് വി​ഭാ​ഗ​മാ​ണ്.

സെ​പ്റ്റം​ബ​ർ 30ന് ​ത​ന്നെ​യാ​ണ് മ​ദ്രാ​സ് സാ​പ്പേ​ഴ്സ് ഒാ​ഫി​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ദി​ന​മാ​യും ആ​ച​രി​ക്കു​ന്ന​ത്. എ​ല്ലാ വ​ർ​ഷ​വും ഈ ​ദി​ന​ത്തി​ൽ ഇ​വി​ടെ നി​ന്ന് വി​ര​മി​ച്ച​വ​രും അ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളും ഇ​പ്പോ​ൾ സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്ന​വ​രും അ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളും അ​ൾ​സൂ​രി​ലെ എം.​ഇ.​ജി ആ​സ്ഥാ​ന​ത്ത് ഒ​ത്തു​ചേ​രാ​റു​ണ്ട്. എ​ന്നാ​ൽ, ഇ​ത്ത​വ​ണ കോ​വി​ഡ് സാ​ഹ​ച​ര്യ​ത്തി​ൽ ല​ളി​ത​മാ​യ പ​രി​പാ​ടി​ക​ളോ​ടെ​യാ​ണ് ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ന​ട​ക്കു​ന്ന​ത്. എ​ല്ലാ​യി​ട​ത്തും എ​ന്ന അ​ർ​ഥം വ​രു​ന്ന സം​സ്കൃ​ത പ​ദ​മാ​യ 'സ​ർ​വ​ത്ര' എ​ന്ന​താ​ണ് മ​ദ്രാ​സ് സാ​പ്പേ​ഴ്സിെൻറ ആ​പ്ത​വാ​ക്യം.



എം.ഇ.ജി ദിനാഘോഷത്തിന്​ മുന്നോടിയായി അള്‍സൂര്‍ തടാകത്തില്‍ മദ്രാസ് സാപ്പേഴ്‌സി​െൻറ കയാക്കിങ് ഉള്‍പ്പെടെയുള്ള വാട്ടര്‍ സ്‌പോര്‍ട്‌സ് പ്രകടനം നടന്നപ്പോൾ

 


ബ്രി​ട്ടീ​ഷ് ഭ​ര​ണ​കാ​ല​ത്ത് മ​ദ്രാ​സ് പ്ര​വി​ശ്യ​യു​ടെ ഭാ​ഗ​മാ​യു​ള്ള സൈ​ന്യ​ത്തെ സ​ഹാ​യി​ക്കു​ന്ന എ​ൻ​ജി​നീ​യ​റി​ങ് വി​ഭാ​ഗ​മാ​യി​ട്ടാ​ണ് ഇ​ത്​ രൂ​പ​വ​ത്ക​രി​ക്കു​ന്ന​ത്. മ​ദ്രാ​സ് സാ​പ്പേ​ഴ്സി​ന് പു​റ​മെ ബം​ഗാ​ൾ സാ​പ്പേ​ഴ്സ്, ബോം​ബേ സാ​പ്പേ​ഴ്സ് എ​ന്നീ എ​ൻ​ജി​നീ​യ​റി​ങ് വി​ഭാ​ഗ​വും ഇ​ന്ത്യ​ൻ സൈ​ന്യ​ത്തി​നു​ണ്ട്.ത​മി​ഴ് പ​ദ​മാ​യ ത​മ്പീ​സ് (യു​വ സ​ഹോ​ദ​ര​ങ്ങ​ൾ) എ​ന്നാ​ണ് ഇ​തി​ലെ അം​ഗ​ങ്ങ​ളെ പൊ​തു​വാ​യി വി​ളി​ക്കു​ന്ന​ത്. രാ​ജ്യ​ത്തെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു​ള്ള​വ​ർ ഇ​വി​ടെ​യു​ണ്ട്. ഒ​രു​വി​ധ വ്യ​ത്യാ​സ​വു​മി​ല്ലാ​തെ ഇ​വി​ടെ എ​ല്ലാ​വ​രും ത​മ്പീ​സ് ആ​ണെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​യു​ന്നു. ക​ഴി​ഞ്ഞ 241വ​ർ​ഷ​ങ്ങ​ൾ​ക്കി​ടെ നി​ര​വ​ധി യു​ദ്ധ​മു​ഖ​ത്താ​ണ് ഇ​വി​ടെ​നി​ന്നു​ള്ള​വ​ർ പി​ന്തു​ണ ന​ൽ​കി​യി​ട്ടു​ള്ള​ത്. 1831ലാ​ണ് ബം​ഗ​ളൂ​രു​വി​ലേ​ക്ക് ആ​സ്ഥാ​നം മാ​റ്റു​ന്ന​ത്.

അ​ഞ്ചു ദ​ക്ഷി​ണേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നു​ള്ള ചെ​റു​പ്പ​ക്കാ​രെ റി​ക്രൂ​ട്ട് ചെ​യ്ത് പ​രി​ശീ​ല​നം ന​ൽ​കി അ​വ​രെ പ്ര​ത്യേ​ക ക​ഴി​വു​ക​ളു​ള്ള പ​ട്ടാ​ള​ക്കാ​രാ​യി മാ​റ്റും. സാ​പ്പ​ർ എ​ന്നാ​ണ് ഇ​വ​ർ അ​റി​യ​പ്പെ​ടു​ക. ദു​ര​ന്ത നി​വാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും യു​ദ്ധ​മു​ഖ​ത്തെ പ്ര​വ​ർ​ത്ത​ന​ത്തി​നും പു​റ​മെ വാ​ർ​ഷി​ക റി​പ്പ​ബ്ലി​ക് പ​രേ​ഡി​ലും മ​ദ്രാ​സ് സാ​പ്പേ​ഴ്സ് പ​ങ്കെ​ടു​ക്കാ​റു​ണ്ട്. ഇ​തു​വ​രെ ഒ​മ്പ​തു ത​വ​ണ മി​ക​ച്ച മാ​ർ​ച്ച് പാ​സ്​​റ്റി​നു​ള്ള പു​ര​സ്കാ​ര​വും നേ​ടി​യി​ട്ടു​ണ്ട്.ഇ​ന്ത്യ​ൻ കാ​യി​ക രം​ഗ​ത്തും മി​ക​ച്ച ത​രോ​ദ​യ​ങ്ങ​ൾ മ​ദ്രാ​സ് സാ​പ്പേ​ഴ്സി​ലൂ​ടെ ഉ​ണ്ടാ​യി​ട്ടു​ണ്ട്. മ​ദ്രാ​സ് സാ​പ്പേ​ഴ്സിെൻറ ച​രി​ത്രം വി​ശ​ദ​മാ​ക്കി​യു​ള്ള മ്യൂ​സി​യ​വും ആ​സ്ഥാ​ന​ത്തു​ണ്ട്. ബം​ഗ​ളൂ​രു​വിെൻറ വി​ക​സ​ന​ത്തി​നും എം.​ഇ.​ജി നി​ർ​ണാ​യ​ക​മാ​യ പ​ങ്ക് വ​ഹി​ച്ചി​ട്ടു​ണ്ട്.



സു​ബേ​ദാ​ര്‍ അ​ഖി​ലേ​ഷ്​

 

വാ​ർ​ഷി​ക ദി​ന​ത്തി​ൽ പു​റ​ത്തി​റ​ങ്ങു​ന്ന​ത് 240 സൈ​നി​ക​ര്‍

ബം​ഗ​ളൂ​രു: ഇ​ന്ത്യ​ന്‍ സൈ​ന്യ​ത്തിെൻറ എ​ന്‍ജി​നീ​യ​റി​ങ് വി​ഭാ​ഗ​മാ​യ മ​ദ്രാ​സ് എ​ന്‍ജി​നീ​യ​റി​ങ് ഗ്രൂ​പ്പിെൻറ 241-ാം വാ​ര്‍ഷി​ക ദി​ന​ത്തി​ല്‍ 240 സൈ​നി​ക​ർ പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കും. എം.​ഇ.​ജി ദി​നാ​ഘോ​ഷ​ത്തിെൻറ മു​ന്നോ​ടി​യാ​യി ബം​ഗ​ളൂ​രു അ​ള്‍സൂ​ര്‍ ത​ടാ​ക​ത്തി​ന് സ​മീ​പ​ത്തു​ള്ള ആ​സ്ഥാ​ന​ത്ത് പാ​സി​ങ് ഒൗ​ട്ട് പ​രേ​ഡിെൻറ ഫു​ള്‍ഡ്ര​സ് റി​ഹേ​ഴ്‌​സ​ല്‍ ന​ട​ന്നു. മ​ല​യാ​ളി സു​ബേ​ദാ​ര്‍ പി.​പി. അ​ഖി​ലേ​ഷിെൻറ നേ​തൃ​ത്വ​ത്തി​ല്‍ പ​രി​ശീ​ല​നം ന​ല്‍കി വ​രു​ന്ന പ്ലാ​റ്റൂ​ണു​ക​ളാ​ണ് പാ​സി​ങ് ഔ​ട്ട് പ​രേ​ഡ് ന​ട​ത്തു​ന്ന​ത്. കോ​ഴി​ക്കോ​ട് വ​ട​ക​ര സ്വ​ദേ​ശി​യാ​യ സു​ബേ​ദാ​ര്‍ അ​ഖി​ലേ​ഷ് പ​രി​ശീ​ല​നം ന​ല്‍കു​ന്ന ഗ്രൂ​പ്പാ​ണ് എം.​ഇ.​ജി​യെ പ്ര​തി​നി​ധീ​ക​രി​ച്ച് റി​പ്പ​ബ്ലി​ക് ദി​ന പ​രേ​ഡി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​ത്. മ​റ്റു ടീ​മു​ക​ൾ​ക്കും അ​ഖി​ലേ​ഷ് പ​രി​ശീ​ല​നം ന​ൽ​കാ​റു​ണ്ട്. മും​ബൈ ഓ​പ​റേ​ഷ​ന്‍ ഉ​ള്‍പ്പെ​ടെ​യു​ള്ള ഒ​ട്ടേ​റെ സു​പ്ര​ധാ​ന സം​ഭ​വ​ങ്ങ​ളി​ല്‍ നി​ര്‍ണാ​യ​ക പ​ങ്കു​വ​ഹി​ച്ചി​ട്ടു​ണ്ട് ഇ​ദ്ദേ​ഹം.

കോ​വി​ഡിെൻറ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ആ​ഘോ​ഷം ല​ളി​ത​മാ​യി​രി​ക്കു​മെ​ങ്കി​ലും സൈ​നി​ക​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ള്‍ പാ​സി​ങ് ഔ​ട്ട് പ​രേ​ഡ് കാ​ണാ​നെ​ത്തും. എം.​ഇ.​ജി ദി​നാ​ഘോ​ഷ​ത്തി​നു മു​ന്നോ​ടി​യാ​യി അ​ള്‍സൂ​ര്‍ ത​ടാ​ക​ത്തി​ല്‍ മ​ദ്രാ​സ് സാ​പ്പേ​ഴ്‌​സിെൻറ ക​യാ​ക്കി​ങ് ഉ​ള്‍പ്പെ​ടെ​യു​ള്ള വാ​ട്ട​ര്‍ സ്‌​പോ​ര്‍ട്‌​സും ന​ട​ന്നു.

Tags:    
News Summary - 241 years of achievements; Madras Sappers on the occasion of the anniversary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.