നേട്ടങ്ങളുടെ 241 വർഷങ്ങൾ; വാർഷികാഘോഷ നിറവിൽ മദ്രാസ് സാപ്പേഴ്സ്
text_fieldsബംഗളൂരു: ഇന്ത്യൻ കരസേനയുടെ അവിഭാജ്യ വിഭാഗമായ 'മദ്രാസ് സാപ്പേഴ്സ്' എന്ന വിളിപ്പേരുള്ള മദ്രാസ് എൻജീനിയേഴ്സ് ഗ്രൂപ്പിെൻറ 241ാം വാർഷികാഘോഷം സെപ്റ്റംബർ 30ന് വ്യാഴാഴ്ച നടക്കും. ബംഗളൂരുവിലെ അൾസൂർ തടാകത്തോട് ചേർന്നുള്ള ആസ്ഥാനത്തുനിന്നും പരിശീലനം പൂർത്തിയാക്കിയ കരുത്തരായ എൻജീനിയറിങ് വിഭാഗം ഇന്നും രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ സൈന്യത്തിനാവശ്യമായ സഹായങ്ങൾ നൽകിക്കൊണ്ടിരിക്കുന്നു.
യുദ്ധമുഖത്ത് ആദ്യമെത്തി സൈന്യത്തിന് വഴിയൊരുക്കുക, കുഴി ബോംബുകൾ കണ്ടെത്തി നിർവീര്യമാക്കുക, വഴിയില്ലാത്ത ദുർഘടമായ സ്ഥലങ്ങളിൽ വഴിയുണ്ടാക്കുക, പാലം നിർമിക്കുക തുടങ്ങിയ ഏറെ പ്രയാസകരമായ േജാലികൾ ഏറ്റെടുത്ത് സൈന്യത്തിന് പിന്തുണ നൽകുന്ന മദ്രാസ് സാപ്പേഴ്സിെൻറ ചരിത്രം 1780 സെപ്റ്റംബർ 30നാണ് ആരംഭിക്കുന്നത്. ബ്രിട്ടീഷുകാർ രൂപവത്കരിച്ച എം.ഇ.ജി ഇന്ന് ലോകത്ത് തന്നെയുള്ള ഏറ്റവും ശ്രദ്ധേയമായ സൈന്യത്തിലെ എൻജിനീയറിങ് വിഭാഗമാണ്.
സെപ്റ്റംബർ 30ന് തന്നെയാണ് മദ്രാസ് സാപ്പേഴ്സ് ഒാഫിസേഴ്സ് അസോസിയേഷൻ ദിനമായും ആചരിക്കുന്നത്. എല്ലാ വർഷവും ഈ ദിനത്തിൽ ഇവിടെ നിന്ന് വിരമിച്ചവരും അവരുടെ കുടുംബാംഗങ്ങളും ഇപ്പോൾ സേവനമനുഷ്ഠിക്കുന്നവരും അവരുടെ കുടുംബാംഗങ്ങളും അൾസൂരിലെ എം.ഇ.ജി ആസ്ഥാനത്ത് ഒത്തുചേരാറുണ്ട്. എന്നാൽ, ഇത്തവണ കോവിഡ് സാഹചര്യത്തിൽ ലളിതമായ പരിപാടികളോടെയാണ് ആഘോഷ പരിപാടികൾ നടക്കുന്നത്. എല്ലായിടത്തും എന്ന അർഥം വരുന്ന സംസ്കൃത പദമായ 'സർവത്ര' എന്നതാണ് മദ്രാസ് സാപ്പേഴ്സിെൻറ ആപ്തവാക്യം.
എം.ഇ.ജി ദിനാഘോഷത്തിന് മുന്നോടിയായി അള്‍സൂര്‍ തടാകത്തില്‍ മദ്രാസ് സാപ്പേഴ്സിെൻറ കയാക്കിങ് ഉള്‍പ്പെടെയുള്ള വാട്ടര്‍ സ്പോര്‍ട്സ് പ്രകടനം നടന്നപ്പോൾ
ബ്രിട്ടീഷ് ഭരണകാലത്ത് മദ്രാസ് പ്രവിശ്യയുടെ ഭാഗമായുള്ള സൈന്യത്തെ സഹായിക്കുന്ന എൻജിനീയറിങ് വിഭാഗമായിട്ടാണ് ഇത് രൂപവത്കരിക്കുന്നത്. മദ്രാസ് സാപ്പേഴ്സിന് പുറമെ ബംഗാൾ സാപ്പേഴ്സ്, ബോംബേ സാപ്പേഴ്സ് എന്നീ എൻജിനീയറിങ് വിഭാഗവും ഇന്ത്യൻ സൈന്യത്തിനുണ്ട്.തമിഴ് പദമായ തമ്പീസ് (യുവ സഹോദരങ്ങൾ) എന്നാണ് ഇതിലെ അംഗങ്ങളെ പൊതുവായി വിളിക്കുന്നത്. രാജ്യത്തെ വിവിധ ഭാഗങ്ങളിൽനിന്നുള്ളവർ ഇവിടെയുണ്ട്. ഒരുവിധ വ്യത്യാസവുമില്ലാതെ ഇവിടെ എല്ലാവരും തമ്പീസ് ആണെന്ന് ഉദ്യോഗസ്ഥർ പറയുന്നു. കഴിഞ്ഞ 241വർഷങ്ങൾക്കിടെ നിരവധി യുദ്ധമുഖത്താണ് ഇവിടെനിന്നുള്ളവർ പിന്തുണ നൽകിയിട്ടുള്ളത്. 1831ലാണ് ബംഗളൂരുവിലേക്ക് ആസ്ഥാനം മാറ്റുന്നത്.
അഞ്ചു ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽനിന്നുള്ള ചെറുപ്പക്കാരെ റിക്രൂട്ട് ചെയ്ത് പരിശീലനം നൽകി അവരെ പ്രത്യേക കഴിവുകളുള്ള പട്ടാളക്കാരായി മാറ്റും. സാപ്പർ എന്നാണ് ഇവർ അറിയപ്പെടുക. ദുരന്ത നിവാരണ പ്രവർത്തനങ്ങളും യുദ്ധമുഖത്തെ പ്രവർത്തനത്തിനും പുറമെ വാർഷിക റിപ്പബ്ലിക് പരേഡിലും മദ്രാസ് സാപ്പേഴ്സ് പങ്കെടുക്കാറുണ്ട്. ഇതുവരെ ഒമ്പതു തവണ മികച്ച മാർച്ച് പാസ്റ്റിനുള്ള പുരസ്കാരവും നേടിയിട്ടുണ്ട്.ഇന്ത്യൻ കായിക രംഗത്തും മികച്ച തരോദയങ്ങൾ മദ്രാസ് സാപ്പേഴ്സിലൂടെ ഉണ്ടായിട്ടുണ്ട്. മദ്രാസ് സാപ്പേഴ്സിെൻറ ചരിത്രം വിശദമാക്കിയുള്ള മ്യൂസിയവും ആസ്ഥാനത്തുണ്ട്. ബംഗളൂരുവിെൻറ വികസനത്തിനും എം.ഇ.ജി നിർണായകമായ പങ്ക് വഹിച്ചിട്ടുണ്ട്.
സുബേദാര്‍ അഖിലേഷ്
വാർഷിക ദിനത്തിൽ പുറത്തിറങ്ങുന്നത് 240 സൈനികര്‍
ബംഗളൂരു: ഇന്ത്യന്‍ സൈന്യത്തിെൻറ എന്‍ജിനീയറിങ് വിഭാഗമായ മദ്രാസ് എന്‍ജിനീയറിങ് ഗ്രൂപ്പിെൻറ 241-ാം വാര്‍ഷിക ദിനത്തില്‍ 240 സൈനികർ പരിശീലനം പൂർത്തിയാക്കും. എം.ഇ.ജി ദിനാഘോഷത്തിെൻറ മുന്നോടിയായി ബംഗളൂരു അള്‍സൂര്‍ തടാകത്തിന് സമീപത്തുള്ള ആസ്ഥാനത്ത് പാസിങ് ഒൗട്ട് പരേഡിെൻറ ഫുള്‍ഡ്രസ് റിഹേഴ്സല്‍ നടന്നു. മലയാളി സുബേദാര്‍ പി.പി. അഖിലേഷിെൻറ നേതൃത്വത്തില്‍ പരിശീലനം നല്കി വരുന്ന പ്ലാറ്റൂണുകളാണ് പാസിങ് ഔട്ട് പരേഡ് നടത്തുന്നത്. കോഴിക്കോട് വടകര സ്വദേശിയായ സുബേദാര്‍ അഖിലേഷ് പരിശീലനം നല്കുന്ന ഗ്രൂപ്പാണ് എം.ഇ.ജിയെ പ്രതിനിധീകരിച്ച് റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുക്കുന്നത്. മറ്റു ടീമുകൾക്കും അഖിലേഷ് പരിശീലനം നൽകാറുണ്ട്. മുംബൈ ഓപറേഷന് ഉള്‍പ്പെടെയുള്ള ഒട്ടേറെ സുപ്രധാന സംഭവങ്ങളില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട് ഇദ്ദേഹം.
കോവിഡിെൻറ പശ്ചാത്തലത്തില്‍ ആഘോഷം ലളിതമായിരിക്കുമെങ്കിലും സൈനികരുടെ കുടുംബാംഗങ്ങള്‍ പാസിങ് ഔട്ട് പരേഡ് കാണാനെത്തും. എം.ഇ.ജി ദിനാഘോഷത്തിനു മുന്നോടിയായി അള്‍സൂര്‍ തടാകത്തില്‍ മദ്രാസ് സാപ്പേഴ്സിെൻറ കയാക്കിങ് ഉള്‍പ്പെടെയുള്ള വാട്ടര്‍ സ്പോര്‍ട്സും നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.