ക്രൈംബ്രാഞ്ച് ഉദ്യോ​ഗസ്ഥരെന്ന പേരിൽ കഫേ ഉടമയിൽ നിന്നും 25 ലക്ഷം തട്ടി; നാല് പേർ പിടിയിൽ‌

മുംബൈ: ക്രൈംബ്രാഞ്ച് ഉദ്യോ​ഗസ്ഥരെന്ന പേരിൽ കഫേ ഉടമയിൽ നിന്നും 25 ലക്ഷം തട്ടിയ കേസിൽ നാല് പേർ പിടിയിൽ. രണ്ട് പേർക്കായുള്ള തെരച്ചിൽ പു​രോ​ഗമിക്കുകയാണ്. മുംബൈ ക്രൈംബ്രാഞ്ചിൽ നിന്നുള്ളവരാണെന്ന് പറഞ്ഞായിരുന്നു പ്രതികൾ ഉടമയുടെ വീട്ടിലെത്തിയത്. തങ്ങൾ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലാണെന്നും ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പണം സൂക്ഷിച്ചിരുന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്നും പറഞ്ഞ പ്രതികൾ ഉടമയുടെ വീട്ടിൽ നിന്നും 25 ലക്ഷം തട്ടിയെടുക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.

ഹോട്ടൽ കച്ചവടത്തിൽ നിന്നും ലഭിച്ച പണം മാത്രമാണ് കൈവശമുള്ളതെന്നും തെരഞ്ഞെടുപ്പുമായി ബന്ധമില്ലെന്നും പറഞ്ഞെങ്കിലും വ്യാജ ഉദ്യോ​ഗസ്ഥർ ചെവികൊണ്ടില്ലെന്നും ഉടമ മാധ്യമപ്രവർത്തകരോടെ പറഞ്ഞു. പണം തട്ടിയ ശേഷം പ്രതികൾ തന്നെ കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഉടമ പറഞ്ഞു. സംശയം തോന്നിയ യുവാവ് പിന്നീട് സിയോൺ പൊലീസിന് പരാതി നൽകിയതോടെയാണ് തട്ടിപ്പ് മനസിലായത്. സംഭവത്തിന് പിന്നിൽ വിരമിച്ച പൊലീസ് കോൺസ്റ്റബിളും ​ഗതാ​ഗതവകുപ്പ് പൊലീസ് ഉദ്യോ​ഗസ്ഥനും പങ്കുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം. സംഭവത്തിൽ അന്വേഷണം പുരോ​ഗമിക്കുകയാണ്.

Tags:    
News Summary - 25 lakhs were extorted from the cafe owner in the name of crime branch officials; Four people are under arrest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.