രാജ്യത്ത് ഇതുവരെ കണ്ടെത്തിയത് 25 ഒമിക്രോൺ കേസുകൾ

ന്യൂഡൽഹി: രാജ്യത്ത് ഇതുവരെ സ്ഥിരീകരിച്ചത് 25 ഒമിക്രോൺ കേസുകളെന്ന് ആരോഗ്യ മന്ത്രാലയം. രോഗികൾക്കെല്ലാം ചെറിയ ലക്ഷണങ്ങൾ മാത്രമാണുള്ളതെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം ജോയിൻറ് സെക്രട്ടറി ലാവ് അഗർവാൾ മാധ്യമങ്ങളോട് പറഞ്ഞു.

രാജ്യത്തെ ആരോഗ്യ സംവിധാനത്തിന് ഒമിക്രോൺ വെല്ലുവിളി ഉയർത്തുന്നില്ലെങ്കിലും, ജാഗ്രത തുടരണമെന്ന് ഇന്ത്യൻ മെഡിക്കൽ ഗവേഷക കൗൺസിൽ (ഐ.സി.എം.ആർ) മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വിവാഹം ഉൾപ്പെടെയുള്ള ആഘോഷ പരിപാടികളിൽ കോവിഡ് മാനദണ്ഡവും സാമൂഹിക അകലവും കർശനമായി പാലിക്കണമെന്ന് അഗർവാൾ വ്യക്തമാക്കി.

രാജസ്ഥാനിൽ ഒമ്പതും ഗുജറാത്തിൽ മൂന്നും മഹാരാഷ്ട്രയിൽ പത്തും കർണാടകയിൽ രണ്ടും ഡൽഹിയിൽ ഒന്നും ഒമിക്രോൺ കേസുകളാണ് സ്ഥിരീകരിച്ചത്. ലോകത്ത് 59 രാജ്യങ്ങളിലാണ് ഇതുവരെ ഒമിക്രോൺ വകഭേദം കണ്ടെത്തിയത്.

Tags:    
News Summary - 25 Omicron cases detected in India, all mild -Health Ministry

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.