നി​തി​ൻ ഗ​ഡ്ക​രി

റോഡപകടത്തിൽ നിന്ന് രക്ഷപ്പെട്ടവർക്ക് പണരഹിത ചികിത്സാ പദ്ധതി പ്രഖ്യാപിച്ച് നിതിൻ ഗഡ്കരി

ന്യൂഡൽഹി: റോഡപകട അപകടത്തിൽ നിന്ന് രക്ഷപ്പെട്ടവർക്ക് ഏഴ് ദിവസത്തേക്ക് 1.5 ലക്ഷം രൂപ വരെ പണരഹിത ചികിത്സ ലഭ്യമാക്കുന്നതിനുള്ള പൈലറ്റ് സംരംഭം വ്യാപിപ്പിക്കുമെന്ന് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി. പുതിയ ബസുകൾക്കും ട്രക്കുകൾക്കുമായി മൂന്ന് പുതിയ സാങ്കേതിക അധിഷ്‌ഠിത സംവിധാനങ്ങൾ നിർബന്ധമാക്കുമെന്നും അദ്ദേഹം അറിയിച്ചു.

അസം, ചണ്ഡീഗഡ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, പുതുച്ചേരി, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിൽ ഈ സ്കീമിൽ നിന്ന് ഇതുവരെ 6,840 പേർക്ക് സഹായം ലഭിച്ചിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിച്ചാൽ മണിക്കൂറിൽ ചികിത്സ ഉറപ്പാക്കി 50,000 പേരുടെയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിയുമെന്നും മന്ത്രി വ്യക്തമാക്കി. എല്ലാ സംസ്ഥാനങ്ങളിൽ നിന്നുമുള്ള പൈലറ്റുമാരുടെ അഭിപ്രായങ്ങളും ഉൾപ്പെടുത്തി അന്തിമ രൂപം തയ്യാറാക്കുമെന്ന് മന്ത്രി അറിയിച്ചു.

കണക്കുകൾ പ്രകാരം 2023 ൽ റോഡ് മരണങ്ങൾ 1.72 ലക്ഷമായി വർധിച്ചിട്ടുണ്ട്. 2022 നെ അപേക്ഷിച്ച് 4.2 % കൂടുതലാണ്. ഹെവി വാഹനങ്ങൾക്കായി ഇലക്‌ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗ് സിസ്റ്റം എന്നിവയും നടപ്പിലാക്കാനുള്ള പദ്ധതികൾ ആവിഷ്കരിക്കുന്നുണ്ട്. അപകടത്തിൽപ്പെട്ടവരെ രക്ഷിക്കുന്നവർക്കുള്ള പാരിതോഷികം നിലവിൽ 5000 രൂപയായി ഉയർത്തുമെന്നും മന്ത്രി അറിയിച്ചു. എയർ ആംബുലൻസുകളുടെ പ്രവർത്തനം സുഗമമാക്കുന്നതിന് സിവിൽ ഏവിയേഷൻ മന്ത്രാലയവുമായി സംസാരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 

Tags:    
News Summary - Nitin Gadkari announced cashless treatment scheme for road accident survivors

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.