ന്യൂഡൽഹി: കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിെൻറ പേര് ഉപയോഗിച്ച് വൻ ജോലി തട്ടിപ്പ്. 27,000 ഉദ്യോഗാർഥികളെയാണ് വ്യാജ ജോബ് പോർട്ടൽ തയാറാക്കി വഞ്ചിച്ചത്. ഇവരിൽനിന്നായി ഒരു മാസത്തിനിടെ 1.09 കോടി രൂപയും തട്ടിയെടുത്തു. സംഭവത്തിൽ അഞ്ച് പേരെ പിടികൂടിയതായി ഡൽഹി പൊലീസ് സൈബർ സെൽ അറിയിച്ചു. രജിസ്ട്രേഷൻ ഫീസ് ഇൗടാക്കിയാണ് ഇത്രയും രൂപ തട്ടിയെടുത്തത്.
ഇരയായവരുടെ എണ്ണം വെച്ചുനോക്കുേമ്പാൾ ഏറ്റവും വലിയ ജോലി തട്ടിപ്പാണിതെന്ന് അധികൃതർ അറിയിച്ചു. സർക്കാർ, സ്വകാര്യ ഏജൻസികൾക്കായി ഓൺലൈൻ റിക്രൂട്ട്‌മെൻറ് പരീക്ഷകൾ നടത്തുന്ന കേന്ദ്രം തുടങ്ങിയാണ് ഇവർ തട്ടിപ്പിന് മറയൊരുക്കിയത്. ഇതുവഴി ഉദ്യോഗാർഥികളുടെ സ്വകാര്യ വിവരങ്ങൾ ശേഖരിക്കുകയും അവർക്ക് ജോലി സംബന്ധമായ അറിയിപ്പുകൾ നൽകുകയും ചെയ്തു.
ഒരു മാസത്തിനിടെ ഇൗ സംഘം 15 ലക്ഷം സന്ദേശങ്ങളാണ് ഉദ്യോഗാർഥികൾക്കായി അയച്ചത്. ഇതിൽ രണ്ട് വ്യാജ ജോബ് പോർട്ടലുകളുടെ ലിങ്കുമുണ്ടായിരുന്നു. അക്കൗണ്ടൻറ്, ഡാറ്റ എൻട്രി ഒാപറേറ്റർ, ഹോം നഴ്സ്, ആംബുലൻസ് ഡ്രൈവർ തുടങ്ങിയ ജോലികളായിരുന്നു വാഗ്ദനം. 13,000 ഒഴിവുകളുണ്ടെന്നാണ് ഇവർ അറിയിച്ചിരുന്നത്.
'ഇൗ വെബ്സൈറ്റുകൾ ആരെയും വിശ്വസിപ്പിക്കുന്ന രീതിയിലായിരുന്നു ഒരുക്കിയത്. അതിനാൽ തന്നെ ചില ഒാൺലൈൻ പോർട്ടലുകൾ ഇതിലെ വിവരങ്ങൾ ഉപയോഗിച്ച് വാർത്തകൾ പ്രസിദ്ധീകരിക്കുകയും ചെയ്തു. ഇത് തട്ടിപ്പുകാർക്ക് കൂടുതൽ ഗുണകരമായി' -ഡെപ്യൂട്ടി കമീഷണർ ഒാഫ് പൊലീസ് (സൈബർ സെൽ) അയ്നേഷ് റോയ് പറഞ്ഞു.
'www.sajks.org, www.sajks.com എന്നീ വെബ്സൈറ്റുകൾ വഴിയായിരുന്നു തട്ടിപ്പ്. ഇൗ രണ്ട് സൈറ്റുകളും കേന്ദ്ര ആരോഗ്യ - കുടുംബ ക്ഷേമ മന്ത്രാലയത്തിന് കീഴിലാണെന്ന് കാണിച്ചിരുന്നു. കഴിഞ്ഞദിവസം മുതൽ ഇൗ വെബ്സൈറ്റുകൾ പ്രവർത്തനരഹിതമാണ്.
കഴിഞ്ഞമാസമാണ് ഇൗ വെബ്സൈറ്റുകളെ കുറിച്ച് പൊലീസിന് വിവരം ലഭിക്കുന്നത്. ഒരു അപേക്ഷകൻ 500 രൂപ രജിസ്ട്രേഷൻ ഫീസ് നൽകിയെങ്കിലും പിന്നീട് മറുപടി വരാതായതോടെ ഡൽഹി പൊലീസിനെ സമീപിക്കുകയായിരുന്നു. 100 മുതൽ 500 വരെയായിരുന്നു ഇവുടെ രജിസ്ട്രേഷൻ ഫീസ്. ഇതിനാൽ തന്നെ പണം നഷ്ടമായാലും ഉദ്യോഗാർഥികൾ െപാലീസിനെ സമീപിക്കില്ലെന്നാണ് തട്ടിപ്പുകാർ വിചാരിച്ചതെന്ന് ഡെപ്യൂട്ടി കമീഷണർ പറഞ്ഞു. കേസ് രജിസ്റ്റർ ചെയ്തതോടെ പൊലീസ് ഡിജിറ്റൽ രേഖകളും പണമിടപാടുകളും ശേഖരിക്കാൻ തുടങ്ങി.
ഹരിയാനയിലെ ഹിസാറിലാണ് ഇവരുടെ അക്കൗണ്ട് പ്രവർത്തിക്കുന്നതെന്ന് മനസ്സിലായി. എല്ലാ ദിവസവും എ.ടി.എം വഴി പണം പിൻവലിക്കുന്നുണ്ടായിരുന്നു. ചൊവ്വാഴ്ച ഹിസാറിലെ എ.ടി.എമ്മിൽനിന്ന് പണം പിൻവലിക്കുന്നതിനിടെ ഒരു പ്രതിയെ പിടികൂടുകയായിരുന്നു. 27കാരനായ അമൻദീപ് കെട്കരിയാണ് പിടിയിലായത്.
എ.ടി.എമ്മിൽനിന്ന് പണം പിൻവലിച്ച് സംഘത്തിന് കൈമാറുകയായിരുന്നു ഇയാളുടെ ചുമതല. ഇയാളിൽനിന്ന് ലഭിച്ച വിവരത്തിെൻറ അടിസ്ഥാനത്തിലാണ് മറ്റു നാല് പേർ പിടിയിലായത്. അറസ്റ്റിലായ സന്ദീപും ജോഗീന്ദർ സിങ്ങും വെബ്സൈറ്റ് ഡിസൈനാർമാരാണ്. സുരേന്ദ്രർ സിങ്, രാംധാരി എന്നിവരാണ് പിടിയിലായ മറ്റു രണ്ടുപേർ. സുരേന്ദ്രർ സിങ്ങിെൻറ പേരിലായിരുന്നു ബാങ്ക് അക്കൗണ്ട്. അമ്പതുകാരനായ രാംധാരിയാണ് തട്ടിപ്പിന് പിന്നിലെ ബുദ്ധികേന്ദ്രം.
ഇൗ തട്ടിപ്പ് കൂടാതെ ഡൽഹി എയർപോർട്ടിെൻറ പേരിൽ വ്യാജ ജോലി ഒഴിവ് കാണിച്ചുള്ള ഒാൺലൈൻ പരസ്യങ്ങൾക്കെതിരെയും പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഡൽഹി എയർപോർട്ട് ഉദ്യോഗസ്ഥരുടെ പരാതിയിലാണ് കേസെടുത്തത്. 2201 ഒഴിവുകളുണ്ടെന്നാണ് ഇവർ ഒരുക്കിയ വ്യാജ വെബ്സൈറ്റിൽ കാണിച്ചിട്ടുള്ളത്. 1000 രൂപയാണ് എൻറോൾമെൻറ് ഫീസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.