ന്യൂഡൽഹി: നാലാണ്ടിനിടെ ഗൾഫ് രാജ്യങ്ങളിൽ മരിച്ചത് 28,523 ഇന്ത്യക്കാർ. യു.എ.ഇ, ബഹ്റൈൻ, കുവൈത്ത്, ഒമാൻ, ഖത്തർ, സൗദി അറേബ്യ എന്നിവിടങ്ങളിൽ മരിച്ച ഇന്ത്യക്കാരുടെ കണക്കാണ് സ ർക്കാർ ലോക്സഭയിൽ വ്യക്തമാക്കിയത്. 2014-18 കാലയളവിൽ സൗദി അറേബ്യയിലാണ് കൂടുതൽ മരണം. 12,828 പേർ. രണ്ടാമത് 7877 പേർ മരിച്ച യു.എ.ഇ ആണെന്നും വിദേശകാര്യസഹമന്ത്രി വി.കെ. സിങ് ലോക്സഭയിലെ ചോദ്യത്തിന് ഉത്തരമായി പറഞ്ഞു.
ബഹ്റൈനിൽ ഇൗ കാലയളവിൽ 1021 ഇന്ത്യക്കാർ, കുവൈത്തിൽ 2932, ഒമാനിൽ 2564, ഖത്തറിൽ 1301 എന്നിങ്ങനെയാണ് മരണസംഖ്യ. ഗൾഫ് രാജ്യങ്ങളിൽ ഇന്ത്യക്കാർ റോഡപകടങ്ങൾക്കിരയാവുന്നതും ആത്മഹത്യ ചെയ്യുന്നതും തടയാൻ, ഇവിടങ്ങളിലെ എംബസികളുടെയും മറ്റും സഹായത്തോടെ ലേബർ ക്യാമ്പുകളിലും മറ്റും ബോധവത്കരണ പരിപാടികൾ നടത്താറുണ്ടെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.