ന്യൂഡല്‍ഹി: സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും വലിയ അഴിമതി എന്ന് വിേശഷിപ്പിക്കപ്പെടുന്ന, ഒന്നാം യു.പി.എ സർക്കാറിെൻറ കാലത്തെ 2ജി സ്പെക്ട്രം അഴിമതി കേസിലെ എല്ലാ പ്രതികളെയും കുറ്റമുക്തരാക്കി. മുൻ ടെലികോം മന്ത്രി എ. രാജ, ഡി.എം.കെ തലവൻ കരുണാനിധിയുടെ മകളും രാജ്യസഭാ എം.പിയുമായ കനിമൊഴി, മുൻ ടെലികോം സെക്രട്ടറി സിദ്ധാർഥ ബെഹ്റ അടക്കം 17 പ്രതികളെയാണ് കുറ്റമുക്തരാക്കിയത്.
2ജി സ്പെക്ട്രം അഴിമതിക്കേസ്
2004ലെ ആദ്യ യു.പി.എ സർക്കാറിെൻറ കാലത്ത്, മൊെബെൽ ഫോൺ കമ്പനികളുടെ പ്രവർത്തനത്തിനാവശ്യമായ 2ജി സ്പെക്ട്രം സ്വകാര്യ കമ്പനികൾക്ക് ലേലമില്ലാതെ വിതരണം ചെയ്തു.
നഷ്ടം: 1.76 ലക്ഷം കോടി രൂപയെന്ന് കംട്രോളർ-ഒാഡിറ്റർ ജനറൽ വിനോദ് റായ്.
പ്രതികൾ: മുൻ ടെലികോം മന്ത്രി എ. രാജ, ഡി.എം.കെയുടെ രാജ്യസഭാംഗം കനിമൊഴി, മുൻ ടെലികോം സെക്രട്ടറി സിദ്ധാർഥ് ബെഹ്റ, അനിൽ അംബാനിയുടെ റിലയൻസ് ഗ്രൂപ്പിെൻറ ഉന്നത ഉേദ്യാഗസ്ഥരായ ഗൗതം ദോഷി, ഹരിനായർ, സുരേന്ദ്ര പിപറ, യൂനിടെക് വയർലെസ് എം.ഡി സഞ്ജയ് ചന്ദ്ര, സ്വാൻ ടെലികോം ഡയറക്ടറും ഡി.ബി റിയാൽറ്റി എം.ഡിയുമായ വിനോദ് ഗോയങ്ക, സ്വാൻ ടെലികോം പ്രമോട്ടർ ശാഹിദ് ഉസ്മാൻ ബൽവ, കുസഗാവ് ഫ്രൂട്ട്സ് ആന്‍ഡ് വെജിറ്റബ്ള്‍സ് പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടര്‍മാരായ ആസിഫ് ബല്‍വ, രാജീവ് അഗര്‍വാൾ, ബോളിവുഡ് നിര്‍മാതാവ് കരീം മൊറാനി, രാജയുടെ പ്രൈവറ്റ് സെക്രട്ടറി ആർ.കെ ചന്ദോലിയ, കലൈജ്ഞര്‍ ടി.വി മാനേജിങ് ഡയറക്ടര്‍ ശരത്കുമാര്. റിലയൻസ് ടെലികോം ലിമിറ്റഡ്, സ്വാൻ ടെലികോം, യൂനിടെക് വയർലെസ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ കമ്പനികളും പ്രതിപ്പട്ടികയിൽ ഇടംപിടിച്ചിരുന്നു.
ദേശീയ രാഷ്ട്രീയത്തിലും തമിഴ്നാട് രാഷ്ട്രീയത്തിലും പ്രത്യാഘാതങ്ങളുണ്ടാക്കുന്ന വിധിയിൽ, അഴിമതിയുമായി ബന്ധപ്പെട്ട് സി.ബി.െഎയും ആദായനികുതി വകുപ്പും രജിസ്റ്റർ ചെയ്ത മൂന്ന് കേസുകളും സംശയാതീതമായി തെളിയിക്കുന്നതിൽ േപ്രാസിക്യൂഷൻ ദയനീയമായി പരാജയപ്പെെട്ടന്ന് ഡൽഹി പട്യാല ഹൗസിലെ സി.ബി.െഎ വിചാരണ കോടതി വ്യക്തമാക്കി. പ്രതികൾക്കെതിരെ രേഖാമൂലം ഒരു കുറ്റവും തെളിയിക്കാൻ േപ്രാസിക്യൂഷൻ മുതിർന്നിെല്ലന്ന് ജഡ്ജി ഒ.പി. െസെനി പറഞ്ഞു. സുപ്രീംകോടതി മേൽനോട്ടത്തിലായിരുന്നു സി.ബി.െഎ അന്വേഷണം. വിധിക്കെതിരെ ഹൈകോടതിയിൽ അപ്പീൽ പോകുമെന്ന് സി.ബി.െഎയും എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റും അറിയിച്ചു.
1.76 ലക്ഷം കോടിയുടെ നഷ്ടം ഖജനാവിന് വരുത്തിയെന്ന് കംട്രോളർ^ഒാഡിറ്റർ ജനറൽ കണ്ടെത്തിയ കേസിൽ, ഖജനാവിന് 30,984.55 കോടി രൂപ നഷ്ടമുണ്ടാക്കിയെന്നാണ് സി.ബി.െഎ കുറ്റപത്രത്തിൽ ബോധിപ്പിച്ചിരുന്നത്. ഇതിന് പുറമെ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് സമർപ്പിച്ച കുറ്റപത്രത്തിൽ, കേസിലെ അഴിമതിപ്പണമായി 200 കോടി രൂപ കലൈജ്ഞര്‍ ടി.വി കൈപ്പറ്റിയ കേസില്‍ മുന്‍ ടെലികോം മന്ത്രി എ. രാജ, ഡി.എം.കെ എം.പി കനിമൊഴി എന്നിവര്‍ക്കൊപ്പം ഡി.എം.കെ നേതാവ് കരുണാനിധിയുടെ ഭാര്യ ദയാലു അമ്മാളിനെയും പ്രതിയാക്കി.
കള്ളപ്പണമിടപാട് നിരോധന നിയമപ്രകാരമായിരുന്നു കേസ്. കലൈജ്ഞര്‍ ടി.വി മാനേജിങ് ഡയറക്ടര്‍ ശരത്കുമാര്, കുസഗാവ് ഫ്രൂട്സ് ആന്‍ഡ് വെജിറ്റബ്ള്‍സ് പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടര്‍മാരായ ആസിഫ് ബല്‍വ, രാജീവ് അഗര്‍വാള്‍, ബോളിവുഡ് നിര്‍മാതാവ് കരീം മൊറാനി എന്നിവരും ഇൗ കേസില്‍ പ്രതിപ്പട്ടികയിലുണ്ട്.
കണ്ടുകെട്ടിയ സ്വത്ത് വിട്ടുകൊടുക്കണം
2ജി സ്പെക്ട്രം അഴിമതിക്കേസിൽ, എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് (ഇ.ഡി)കണ്ടുകെട്ടിയ മുഴുവൻ സ്വത്തും വിട്ടുകൊടുക്കാൻ കോടതി വിധിച്ചു. അനധികൃത പണമിടപാട് കേസിൽ പ്രതികളുടെ കൈവശമുള്ള സമ്പത്ത് കുറ്റകൃത്യത്തിലൂടെ വന്നുചേർന്നതാണെന്ന് സ്ഥാപിക്കാൻ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിനായില്ല. ഉദാഹരണത്തിന് സ്വാൻ ടെലികോമിന് 13 ലൈസൻസ് നൽകിയതുവഴി മുൻ മന്ത്രി രാജ 200 കോടി അനധികൃതമായി സമ്പാദിച്ചതായി ഇ.ഡി ബോധിപ്പിച്ചു. എന്നാൽ, ഇവ മറ്റുപല ഇടപാടുകൾ വഴിയാണെന്നതിെൻറ രേഖകളാണ് പിന്നീട്േപ്രാസിക്യൂഷൻ സമർപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.