ബംഗളൂരു: കേന്ദ്ര രാസ-വളം മന്ത്രി ഭഗവന്ത് ഖുബയെ സ്വീകരിക്കുന്ന ചടങ്ങിൽ തോക്കുകളിൽ ബി.ജെ.പി പതാക കെട്ടി പ്രവർത്തകർ ആകാശത്തേക്കു വെടിവെച്ച സംഭവത്തിൽ മൂന്നു പൊലീസുകാർക്ക് സസ്പെൻഷൻ. സംഭവസമയത്ത് സ്ഥലത്തുണ്ടായിട്ടും പ്രതികൾക്കെതിരെ നടപടി സ്വീകരിക്കാതിരുന്നതിനാണ് സസ്പെൻഷൻ. പൊലീസ് േകാൺസ്റ്റബിൾമാരായ വീരേഷ്, സന്തോഷ്, മെഹബൂബ് എന്നിവരെയാണ് യാദ്ഗിർ എസ്.പി വേദമൂർത്തി സസ്പെൻഡ് ചെയ്തത്.
അതേസമയം, യാദ്ഗിർ ജില്ലയിലെ യർേഗാലിൽ നടന്ന സംഭവത്തിൽ തോക്കേന്തി പ്രവർത്തകരോട് ആകാശത്തേക്ക് വെടിവെക്കാൻ പ്രേരിപ്പിച്ച ബി.ജെ.പി നേതാക്കൾക്കെതിരെ പൊലീസ് നടപടിയെടുത്തിട്ടില്ല. േകാവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചു നടന്ന ഘോഷയാത്രയിൽ കർണാടക മുൻ മന്ത്രി ബാബുറാവു ചിഞ്ചാൻസൂർ, എം.എൽ.എമാരായ രാജു ഗൗഡ, വെങ്കടറെഡ്ഡി മുദ്നാൽ എന്നിവർ പെങ്കടുത്തിരുന്നു.
ബാബുറാവു തോക്കേന്തി നിൽക്കുന്നതിെൻറയും മറ്റുള്ളവരോട് ആകാശത്തേക്ക് വെടിവെക്കാൻ പറയുന്നതിെൻറയും വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. വെടിവെച്ചതിന് പിടിയിലായ ശരണപ്പ, ലിംഗപ്പ, േദവപ്പ, നഞ്ചപ്പ എന്നീ ബി.ജെ.പി പ്രവർത്തകർ, ബാബുറാവുവാണ് തങ്ങളെ ക്ഷണിച്ചതെന്നും ആകാശത്തേക്കു വെടിവെക്കാൻ പ്രേരിപ്പിച്ചതെന്നും പൊലീസിന് മൊഴി നൽകിയിരുന്നു.
എന്നിട്ടും വിവാദ സംഭവത്തിൽ നേതാക്കളെ ഒഴിവാക്കി പ്രവർത്തകർക്കും പൊലീസിനുമെതിരെ നടപടിയെടുക്കുകയായിരുന്നെന്ന വിമർശനമുയർന്നു. കൈയൂക്കുള്ളവൻ കാര്യക്കാരനെന്നതാണ് പൊലീസിെൻറ നടപടിയിൽ തെളിയുന്നതെന്ന് പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ കുറ്റപ്പെടുത്തി. മന്ത്രി ഭഗവന്ത് ഖുബ കലബുറഗിയിൽ നടത്തിയ ജനാശീർവാദ യാത്രയിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ നൂറുകണക്കിനു പേർ പെങ്കടുത്തതും വിവാദമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.