മുംബൈയിൽ കെട്ടിടത്തിന് തീപിടിച്ച് മൂന്നുപേർ മരിച്ചു

മുംബൈ: മുംബൈയിലെ ലോഖണ്ഡ്‌വാല കോംപ്ലക്‌സിലെ 14 നിലകളുള്ള റെസിഡൻഷ്യൽ കെട്ടിടത്തിന് തീപിടിച്ച് മൂന്ന് പേർ മരിച്ചു.

റിയ പാലസ് കെട്ടിടത്തിൻ്റെ പത്താം നിലയിൽ രാവിലെ എട്ട് മണിയോടെയാണ് തീപിടുത്തമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ മൂന്നുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

ചന്ദ്രപ്രകാശ് സോണി (74), കാന്ത സോണി (74), പെലുബെറ്റ (42) എന്നിവരാണ് മരിച്ചത്. തീപിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമല്ലെന്നും അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും പൊലീസ് പറഞ്ഞു. 

Tags:    
News Summary - 3 Dead As Fire Breaks Out In 14-Storey Building In Mumbai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.