തദ്ദേശ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ പിന്തുണച്ചു; യു.പിയിൽ മൂന്നുപേരെ ബി.എസ്.പിയിൽ നിന്ന് പുറത്താക്കി

യമുനനഗർ: ഉത്തർപ്രദേശിലെ യമുന നഗറിൽ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർഥിയെ പിന്തുണച്ച മൂന്ന് അംഗങ്ങളെ പാർട്ടിയിൽ നിന്ന് പുറത്താക്കി ബി.എസ്.പി. സുശീല റാണി, അഗ്നി വിജയ് സിങ്, സുമൻ റാണി എന്നിവരെയാണ് പുറത്താക്കിയത്. ഞായറാഴ്ചയാണ് ഇത് സംബന്ധിച്ച പ്രസ്താവന ബി.എസ്.പി പുറത്തിറക്കിയത്.

ഒക്ടോബർ 30നാണ് യമുന നഗർ സില പരിഷത്ത് തെരഞ്ഞെടുപ്പ് നടന്നത്. 11, 13, 16 വാർഡുകളിലെ മെമ്പർമാർ സില പഞ്ചായത്ത് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ച ബി.ജെ.പി സ്ഥാനാർഥിക്കുവേണ്ടി വോട്ടു ചെയ്യുകയായിരുന്നെന്ന് ബി.എസ്.പിയുടെ പ്രസ്താവനയിൽ പറയുന്നു.

Tags:    
News Summary - 3 Expelled From Mayawati's Party For Supporting BJP In UP Local Body Polls

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.