ഭോപ്പാൽ: സർക്കാരിനെതിരെ ഗൂഢാലോചന നടത്തിയെന്നും നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടെന്നുമാരോപിച്ച് നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ (പി.എഫ്.ഐ) മൂന്ന് പ്രവർത്തകരെ മധ്യപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു. കേസുമായി ബന്ധപ്പെട്ട് ഒരാളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നതായും പൊലീസ് കൂട്ടിച്ചേർത്തു.
മധ്യപ്രദേശ് പൊലീസിന്‍റെ സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് കഴിഞ്ഞ വർഷം രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. ഇതുമായി ബന്ധപ്പെട്ട് രണ്ട് പി.എഫ്.ഐ പ്രവർത്തകരെ ഭോപ്പാലിൽ നിന്നും മറ്റൊരാളെ ഔറംഗബാദിൽ നിന്നുമാണ് അറസ്റ്റ് ചെയ്തത്.
ധാർ ജില്ലയിൽ നിന്നുള്ള ഗുലാം റസൂൽ ഷാ (37), ഇൻഡോർ സ്വദേശി സാജിദ് ഖാൻ (56), ഔറംഗബാദിൽ നിന്നുള്ള പർവേസ് ഖാൻ (30) എന്നിവരാണ് അറസ്റ്റിലായതെന്ന് പൊലീസ് പറഞ്ഞു.
മൂന്ന് പ്രതികളെയും കോടതിയിൽ ഹാജരാക്കിയതിന് ശേഷം ഫെബ്രുവരി എട്ട് വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. വെള്ളിയാഴ്ച ഇതേ കേസിൽ പി.എഫ്.ഐ പ്രവർത്തകനായ ഷിയോപൂർ സ്വദേശി വസീദ് ഖാനെ (26) പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.