കശ്മീരിൽ വീടുകൾക്ക് ​നേരെ വെടിവെപ്പ്: മൂന്ന് സിവിലിയൻമാർ മരിച്ചു

ശ്രീനഗർ: ജമ്മു കശ്മീരിലെ രജൗരി ജില്ലയിൽ തോക്കുധാരികൾ വീടുകൾക്ക് നേരെ നടത്തിയ വെടിവെപ്പിൽ മൂന്ന് സിവിലിയൻമാർ മരിച്ചു. ഏഴ് പേർക്ക് പരിക്കേറ്റു.

രജൗരി പട്ടണത്തിൽ നിന്ന് എട്ട് കിലോമീറ്റർ അകലെയുള്ള അപ്പർ ഡാംഗ്രി ഗ്രാമത്തിലെ മൂന്ന് വീടുകൾക്ക് നേരെ രണ്ട് തോക്കുധാരികളാണ് ആക്രമണം നടത്തിയത്. തീവ്രവാദ ആക്രമണമെന്ന സൂചനയെ തുടർന്ന് പൊലീസും സൈന്യവും പ്ര​ദേശത്ത് പരിശോധന ശക്തമാക്കി. 

Tags:    
News Summary - 3 people killed & 7 others injured in firing incident in Dangri area of Rajouri

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.