പശുവിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ട്രാക്ടർ മറിഞ്ഞ് മൂന്നുമരണം

ഭോപാൽ: പശുവിനെ ഇടിക്കാതിരിക്കാൻ ​വെട്ടിച്ച ട്രാക്ടർ മറിഞ്ഞ് യാത്രക്കാരായ മൂന്നുപേർ മരിച്ചു. മധ്യപ്രദേശിലെ റായ്സെൻ ജില്ലയിലെ കാംതോൺ ഗ്രാമത്തിൽ തിങ്കളാഴ്ച രാത്രി 10നായിരുന്നു സംഭവം.

ബറേലിയിലെ ചന്തയിൽനിന്ന് സാധനങ്ങൾ വാങ്ങി സെംരി ഗ്രാമത്തിലേക്ക് പോകുകയായിരുന്ന നാൽവർ സംഘമാണ് ട്രാക്ടറിൽ ഉണ്ടായിരുന്നത്. പെട്ടെന്ന് റോഡിൽ മുന്നിൽപെട്ട പശുവിനെ ഇടിക്കാതിരിക്കാൻ ട്രാക്ടർ വെട്ടിച്ച് തിരിക്കുകയായിരുന്നു.

മൂന്നുപേർ സംഭവസ്ഥലത്തുതന്നെ മരിച്ചതായി ​പൊലീസ് അറിയിച്ചു. പരിക്കേറ്റ ഒരാൾ ചികിത്സയിലാണ്.

Tags:    
News Summary - 3 persons killed as tractor overturns in bid to save cow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.