നമ്പർ 0001; ഇത് ലഭിക്കാൻ മെഴ്‌സിഡസ് കാർ ഉടമ നൽകിയത് 21 ലക്ഷം രൂപ!

ചണ്ഡിഗഢ്: ചണ്ഡിഗഢിൽ വാഹനലേലത്തിൽ ഫാൻസി നമ്പറായ 0001 വിറ്റുപോയത് 21 ലക്ഷം രൂപക്ക്. ഇ-ലേലത്തിൽ മെഴ്‌സിഡസ്-എ.എം.ജി കാർ ഉടമ CH01-CX-0001 എന്ന നമ്പർ സ്വന്തമാക്കിയത് 20.72ലക്ഷം രൂപ നൽകിയാണെന്ന് ചണ്ഡിഗഢിലെ രജിസ്‌ട്രേഷൻ ആൻഡ് ലൈസൻസിംഗ് അതോറിറ്റി (ആർ.എൽ.എ) അധികൃതർ അറിയിച്ചു.

ബുധനാഴ്ച വൈകുന്നേരം സമാപിച്ച ഇ-ലേലത്തിലാണ് ഫാൻസി നമ്പർ വൻ തുകക്ക് വിറ്റത്. ഈ നമ്പറിന് കരുതൽ വിലയായി നിശ്ചയിച്ചത് 50,000 രൂപയായിരുന്നു. CH01-CX സിരീസിലെ ആദ്യ നമ്പറാണ് മെഴ്‌സിഡസ്-എ.എം.ജി കാർ ഉടമ ഇത്രവലിയ തുകക്ക് ലേലത്തിൽ വിളിച്ചെടുത്തതെന്ന് ആർ.എൽ.എ ഉദ്യോഗസ്ഥർ ‘ദി ഇന്ത്യൻ എക്‌സ്പ്രസി’നോട് പറഞ്ഞു. രജിസ്ട്രേഷൻ നമ്പർ CH01-CX-0007 ഇ-ലേലത്തിൽ രണ്ടാമത്തെ ഉയർന്ന തുകയായ 8,90,000 രൂപ നേടി.

0001 മുതൽ 9999 വരെയുള്ള പുതിയ ശ്രേണിയിലുള്ള വാഹന രജിസ്ട്രേഷൻ നമ്പറുകൾക്കായി ചണ്ഡീഗഢിലെ രജിസ്ട്രേഷൻ ആൻഡ് ലൈസൻസിങ് അതോറിറ്റി ഓഫിസ് ഇ-ലേലം നടത്തുകയായിരുന്നു. നവംബർ 25 മുതൽ നവംബർ 27 വരെ നടന്ന ലേലത്തിൽ ആകെ 382 രജിസ്ട്രേഷൻ നമ്പറുകളാണ് വിറ്റത്.

മുഴുവൻ ലേലത്തിലൂടെയും ആർ.എൽ.എ ആകെ നേടിയത് 1,92,69,000 രൂപയാണ്. കഴിഞ്ഞ സെപ്റ്റംബറിൽ നടന്ന ലേലത്തിൽ 0001 ഫാൻസി നമ്പർ 16.50 ലക്ഷം രൂപക്കായിരുന്നു വിറ്റുപോയത്.

Tags:    
News Summary - Number 0001; Mercedes car owner paid 21 lakh rupees to get it!

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.