കൂട്ടുപ്രതിയുമായി ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചെന്ന്; അഭിഭാഷകന്‍റെ പരാതിയിൽ എസ്.പി ഉൾപ്പെടെ പൊലീസുകാർ അറസ്റ്റിൽ

ചണ്ഡീഗഢ്: കസ്റ്റഡിയിൽ കൂട്ടുപ്രതിയുമായി പൊലീസ് ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചെന്ന് അഭിഭാഷകന്‍റെ പരാതി. സംഭവത്തിൽ എസ്.പി ഉൾപ്പെടെ മൂന്നു പൊലീസുകാർ അറസ്റ്റിലായി. പഞ്ചാബിലെ മുക്തസർ ജില്ലയിലാണ് സംഭവമുണ്ടായിരിക്കുന്നത്. പഞ്ചാബ്-ഹരിയാന ഹൈകോടതിയിലെ ബാർ അസോസിയേഷന്റെ പ്രതിനിധി സംഘം മുഖ്യമന്ത്രി ഭഗവന്ത് മാനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് നടപടി.

മുക്തസർ എസ്.പി രമൺദീപ് സിങ് ഭുള്ളർ, ഇൻസ്പെക്ടർ രമൺ കുമാർ കാംബോജ്, കോൺസ്റ്റബിൾമാരായ ഹർബൻസ് സിങ്, ഭൂപീന്ദർ സിങ്, ഗുർപ്രീത് സിങ്, ഹോം ഗാർഡ് ദാരാ സിങ് എന്നീ ആറു ഉദ്യോഗസ്ഥരാണ് കേസിൽ ഉൾപ്പെട്ടിരിക്കുന്നത്.

ലുധിയാന പൊലീസ് കമ്മീഷണർ മൻദീപ് സിങ് സിദ്ദുവിന്റെ നേതൃത്വത്തില്‍ നാലംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. അഭിഭാഷകനെ കസ്റ്റഡിയിൽ പീഡിപ്പിക്കുകയും കൂട്ടുപ്രതിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിക്കുകയും ചെയ്തെന്നാണ് പരാതി.

സംഭവം പുറത്തുവന്നത് മുതൽ പഞ്ചാബ് ആൻഡ് ഹരിയാന ഹൈകോടതിയുമായി ബന്ധപ്പെട്ട ബാർ അസോസിയേഷനിലെ അഭിഭാഷകർ പ്രതിഷേധത്തിലാണ്. പൊലീസുകാരെ പിരിച്ചുവിടണമെന്നും കേസിലുൾപ്പെട്ട എല്ലാ പൊലീസുകാരെയും അറസ്റ്റ് ചെയ്യണമെന്നുമാണ് ഇവരുടെ ആവശ്യം.

Tags:    
News Summary - 3 Punjab Cops Forced Lawyer Into Sex With Co-Accused Arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.