ജമ്മു കശ്മീരിൽ ഹിമപാതത്തിൽ മൂന്ന് സൈനികർ മരിച്ചു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ കുപ് വാര ജില്ലയിലുണ്ടായ ഹിമപാതത്തില്‍പ്പെട്ട് മൂന്ന് സൈനികര്‍ മരിച്ചു. 56 രാഷ്ട്രീയ റൈഫിള്‍സിലെ സൈനികരാണ് അപകടത്തില്‍പ്പെട്ടത്.

വെള്ളിയാഴ്ച മചിൽ സെക്ടറിലാണ് സംഭവം. നിയന്ത്രണരേഖയ്ക്ക് സമീപം ഡ്യൂട്ടിയിലിരിക്കെയായിരുന്നു ഹിമപാതം.

അപകടത്തിൽപെട്ട സൈനികരുടെ മൃതദേഹങ്ങള്‍ വീണ്ടെടുത്തെന്ന് സൈന്യം അറിയിച്ചു.

Tags:    
News Summary - 3 Soldiers Killed In Avalanche In Jammu And Kashmir

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.