ഇന്ത്യ മൂന്ന് സർജിക്കൽ സ്ട്രൈക്ക് നടത്തി; മൂന്നാമത്തേത് വെളിപ്പെടുത്തില്ല -രാജ്നാഥ്

മംഗളൂരു: അഞ്ച് വർഷം കൊണ്ട് ബി.ജെ.പി സർക്കാർ മൂന്ന് സർജിക്കൽ സ്ട്രൈക്ക് നടത്തിയതായി ആഭ്യന്തരമന്ത്രി രാജ്നാഥ് സ ിങ്. ഉറി ആക്രമണത്തിനു തിരിച്ചടിയായി 2016ലെ മിന്നലാക്രമണവും പുൽവാമയിൽ 40 സൈനികരെ കൊന്നതിനു പ്രതികാരമായി 2019ലെ ബാലാകോട്ട്​ ആക്രമണവും കൂടാതെ മൂന്നാമതൊരു ആക്രമണം കൂടി നടത്തിയിട്ടുണ്ടെന്ന്​ പറഞ്ഞ രാജ്​നാഥ്​ പക്ഷേ, വിശദാംശങ്ങൾ വെളിപ്പെടുത്താൻ തയാറായില്ല.

മംഗളൂരുവിൽ തെരഞ്ഞെടുപ്പ്​ റാലിയെ അഭിസംബോധന ചെയ്യവെയായിരുന്നു പ്രതിരോധമന്ത്രിയുടെ പ്രസ്​താവന. ‘കഴിഞ്ഞ അഞ്ച്​ വർഷത്തിനിടെ മൂന്നു തവണ വിജയകരമായ മൂന്ന്​ വ്യോമാക്രമണം നമ്മൾ നടത്തിയിട്ടുണ്ട്​. അതിൽ രണ്ടെണ്ണത്തെ കുറിച്ച്​ പറയാം. എന്നാൽ, മൂന്നാമത്തേതി​െനക്കുറിച്ച്​ വെളിപ്പെടുത്താനാവില്ല’ -രാജ്​നാഥ്​ പറഞ്ഞു.

ആക്രമണത്തിനു ശേഷം പാകിസ്​താ​​െൻറ തട്ടിപ്പിടച്ചിൽ കണ്ടാലറിയാം ബാലാകോട്ട്​ അനിവാര്യമായിരുന്നുവെന്ന്​. എന്നാൽ, ഇവിടെ ചിലർ ആക്രമണത്തി​​െൻറ തെളിവും തേടി നടക്കുകയാണെന്നും മന്ത്രി പറഞ്ഞു.

Tags:    
News Summary - 3 Strikes, Won't Talk About Third": Rajnath Singh -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.