പൊലീസുകാരനെ വധിച്ച മൂന്ന്​ ഭീകരരെ സൈന്യം വധിച്ചു

ശ്രീനഗര്‍: ജമ്മു-കശ്മീരിൽ പൊലീസുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ മൂന്ന്​ ഭീകരർ സുരക്ഷ സേനയുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. കുല്‍ഗാമിൽ കൊല്ലപ്പെട്ട ഭീകരരിൽ  ഒരാൾ പാകിസ്​താനിയാണ്​. പൊലീസുകാരനെ തട്ടിക്കൊണ്ടുപോയി കൊന്നതിന്​ പിന്നാലെയാണ് സൈന്യവും ഭീകരരും ഏറ്റുമുട്ടിയത്. പൊലീസുകാര​​​െൻറ വീടുള്ള റദ്വാനിയിലായിരുന്നു ഏറ്റുമുട്ടല്‍. സൈനികരിൽ ആർക്കും പരിക്കില്ലെന്ന്​ സേനാവക്താവ്​ അറിയിച്ചു. ​സുഹൈൽ അഹ്​മദ്​ ദർ, റഹാൻ, പാകിസ്​താൻ സ്വദേശി മ്വാവിയ എന്നിവരാണ്​ കൊല്ലപ്പെട്ടത്​. രണ്ട്​ എ.കെ 47 തോക്കടക്കമുള്ള ആയുധങ്ങൾ ഏറ്റുമുട്ടൽ നടന്ന സ്​ഥലത്തുനിന്ന്​ കണ്ടെടുത്തു. 

ഇൻറലിജന്‍സ് വിവരത്തെ തുടര്‍ന്ന് നടന്ന തിരച്ചിലിനിടെ​ സുരക്ഷസേനക്കു നേരെ തീവ്രവാദികള്‍ വെടിയുതിർത്തു​. സി.ആർ.പി.എഫ്, കരസേന, പൊലീസ് എന്നിവര്‍ സംയുക്തമായാണ് ഭീകരവിരുദ്ധ ഓപറേഷന്‍ നടത്തുന്നത്. സൈനികനടപടിക്കിടെ സുരക്ഷസേനക്കെതിരെ ആള്‍ക്കൂട്ടം കല്ലെറിഞ്ഞതായി വാർത്തയുണ്ട്. ഏറ്റുമുട്ടല്‍ വൈകിയും തുടർന്നു. 

രണ്ടുദിവസം മുമ്പാണ് പൊലീസുകാരനായ മുഹമ്മദ്​ സലീം അഹമ്മദ് ഷായെ  ഭീകരര്‍ തട്ടിക്കൊണ്ടുപോയത്. മൃഗീയമായി ആക്രമിച്ച ശേഷമാണ്​ ഇദ്ദേഹത്തെ കൊന്നത്​. തുടർന്ന്​ ശനിയാഴ്ച മൃതദേഹം കണ്ടെത്തി. അതിനിടെ, അതിർത്തി മുറിച്ചുകടന്ന പാക്​ തീവ്രവാദിയെന്ന്​ സംശയിക്കുന്ന ആളെ അതിർത്തി രക്ഷ സേന വധിച്ചു. ഞായറാഴ്​ച രാവിലെ ഏഴിനാണ്​ സംഭവം. സൈന്യത്തി​​​െൻറ മുന്നറിയിപ്പ്​ അവഗണിച്ച്​ നുഴഞ്ഞുകടന്നപ്പോൾ വെടിയുതിർക്കുകയായിരുന്നു. ഭീകരർക്കുള്ള വഴികാട്ടിയാണ്​ ഇയാളെന്ന്​ കരുതുന്നു​. 

Tags:    
News Summary - 3 Terrorists Who Killed Policeman Shot Dead In Kulgam- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.