നവസാരി: ഗുജറാത്തിലെ നവസാരിയിൽ ഞായറാഴ്ച നടത്തിയ റെയ്ഡിൽ 3000 കിലോയിലധികം മായം ചേർത്ത നെയ്യും പാം ഓയിലും അധികൃതർ പിടിച്ചെടുത്തു. നവസാരിയിലെ ഒഞ്ചി ഗ്രാമത്തിലുള്ള ശിവ് ഫുഡ് പ്രൊഡക്ട്‌സ് എന്ന സ്ഥാപനത്തിൽ നിന്നാണ് മായം ചേർത്ത നെയ്യ് പിടിക്കൂടിയത്. സ്ഥാപനത്തിന്‍റെ അപാകതകളെക്കുറിച്ച് വിവരം ലഭിച്ചതിനെ തുടർന്ന് ഫുഡ് ആൻഡ് ഡ്രഗ് കൺട്രോൾ അഡ്മിനിസ്‌ട്രേഷൻ (എഫ്.ഡി.സി.എ) സംഘം നടത്തിയ റെയ്‌ഡിലാണ് 14 ലക്ഷം രൂപയുടെ മായം ചേർത്ത നെയ്യ് പിടിച്ചെടുത്തത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും മായം കലർന്ന ഉൽപ്പന്നങ്ങൾ പരിശോധനക്ക് അയച്ചിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
മായം കലർന്ന നെയ്യിന്‍റെ എട്ട് സാമ്പിളുകളാണ് പരിശോധനയ്ക്കായി ലബോറട്ടറിയിൽ എത്തിച്ചത്. 10 പാം ഓയിൽ കണ്ടെയ്നർ പരിസരത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്. ശുദ്ധവും സുരക്ഷിതവുമായ ഭക്ഷ്യ ഉൽപന്നങ്ങളുടെ ലഭ്യത ഉറപ്പാക്കേണ്ടത് സർക്കാരിന്‍റെ ഉത്തരവാദിത്വമാണെന്ന് ഗുജറാത്ത് എഫ്.ഡി.സി.എ കമ്മീഷണർ എച്ച്.ജി കോഷിയ പറഞ്ഞു.
കഴിഞ്ഞ സെപ്തംബർ മുതൽ സംസ്ഥാനത്ത് 30 ലക്ഷം രൂപ വിലമതിക്കുന്ന 8,467 കിലോഗ്രാം മായം ചേർത്ത നെയ്യ് പിടിച്ചെടുത്തിട്ടുണ്ട്. മായം കലർത്തുന്ന വസ്തുക്കളുമായി രാസവസ്തുക്കൾ പ്രതിപ്രവർത്തിക്കുന്നത് പരാജയപ്പെടുന്നതിനാൽ പലപ്പോഴും ഭക്ഷണപരിശോധന നടത്തുന്ന ലാബുകൾക്ക് മായം കണ്ടെത്താനാവില്ല. എന്നാൽ ഇതിനായി ഹൈടെക് ലാബുകളുണ്ട്. ലാബിന്‍റെ ഫലം വന്നതിന് ശേഷം നിയമനടപടി സ്വീകരിക്കുമെന്ന് എച്ച്.ജി കോഷിയ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.